തിരുവനന്തപുരം | 20, ജനുവരി | 2026.
സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സാമ്പത്തികമായി കേരളം പൂർണ്ണമായും തകർന്ന് തരിപ്പണമായെന്നും ഗവർണറെക്കൊണ്ട് സർക്കാർ തെറ്റായ കാര്യങ്ങളാണ് വായിപ്പിച്ചതെന്നും സതീശൻ ആരോപിച്ചു. അർദ്ധസത്യങ്ങളും പൊള്ളയായ അവകാശവാദങ്ങളും കുത്തിനിറച്ച നയപ്രഖ്യാപനമാണ് സഭയിൽ നടന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രത്തിൽ നിന്ന് 52,000 കോടി രൂപ കിട്ടാനുണ്ടെന്ന് മുൻപ് വാദിച്ചിരുന്ന സർക്കാർ ഇപ്പോൾ ആ കണക്കിനെക്കുറിച്ച് മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. “നയപ്രഖ്യാപനത്തിൽ ഈ കണക്കുകളെക്കുറിച്ച് പരാമർശമില്ല. ഇപ്പോൾ സർക്കാർ വേറെ കണക്കുകളാണ് പറയുന്നത്. പാവങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ് സർക്കാരിന്റേത്. ഉന്നത വിദ്യാഭ്യാസ രംഗവും നാല് വർഷ കോഴ്സുകളും തകർന്നു കിടക്കുകയാണ്. ഒരു സർക്കാരിന്റെ പരാജയം നയപ്രഖ്യാപനത്തിലെ ഓരോ വരികൾക്കിടയിലും മുഴച്ചുനിൽക്കുന്നു,” സതീശൻ പറഞ്ഞു.
സജി ചെറിയാൻ വിഷയത്തിൽ വിമർശനം…
മന്ത്രി സജി ചെറിയാനെ മന്ത്രിസഭയിൽ ഇരുത്തിക്കൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിൽ മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്നത് പരിഹാസ്യമാണെന്ന് സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സജി ചെറിയാൻ വർഗീയ പരാമർശങ്ങൾ നടത്തിയത്. ആസൂത്രിതമായ ഭൂരിപക്ഷ പ്രീണനമാണ് സി.പി.ഐ.എം ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights:
V.D. Satheesan slams the Governor’s policy address, calling it a collection of half-truths.
Claims Kerala’s economy is completely shattered and the government is misleading the public.
Questions the government’s silence on the previously claimed ₹52,000 crore dues from the Centre.
Criticizes the state of higher education and the failure of four-year degree courses.
Highlights the irony of preaching secularism while keeping Saji Cherian in the cabinet.




















































