ആലപ്പുഴ | 18, ജനുവരി | 2026.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ ഇന്നലെ പൂത്ത തകരയാണെന്നും അപ്രസക്തനായ അദ്ദേഹത്തിന്റെ വാക്കുകൾക്ക് മറുപടി പറയുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. താൻ വർഗീയവാദിയാണെന്ന് എ.കെ. ആന്റണിയോ, രമേശ് ചെന്നിത്തലയോ, കെ.സി. വേണുഗോപാലോ പറയട്ടെ, അപ്പോൾ അംഗീകരിക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
മുസ്ലിം ലീഗിനെതിരെയും വെള്ളാപ്പള്ളി കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു. എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും തമ്മിൽ അകറ്റിയത് മുസ്ലിം ലീഗാണ്. ഹിന്ദു സംഘടനകൾ യോജിക്കരുത് എന്നത് ലീഗിന്റെ നിർബന്ധമായിരുന്നു. താൻ മുസ്ലിം വിരോധിയല്ല, മറിച്ച് ലീഗിന്റെ വർഗീയതയെയാണ് എതിർക്കുന്നത്. ഭരണത്തിൽ ഇരുന്നപ്പോൾ ഭൂരിപക്ഷ സമുദായത്തിന് അർഹമായ ഒരു പരിഗണനയും നൽകാൻ ലീഗ് തയ്യാറായിട്ടില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
കാലഘട്ടത്തിന് അനുയോജ്യമായ മാറ്റം സാമുദായിക സമവാക്യങ്ങളിൽ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്നതായിരുന്നു തന്റെ മുദ്രാവാക്യമെങ്കിൽ, ഇന്നത്തെ സാഹചര്യത്തിൽ ക്രൈസ്തവ വിഭാഗത്തെ കൂടി ഉൾപ്പെടുത്തി ‘നായാടി മുതൽ നസ്രാണി വരെ’ എന്ന നിലയിലേക്ക് അത് മാറിയിരിക്കുകയാണ്. തന്നെ വർഗീയവാദിയാക്കി ചിത്രീകരിച്ച് ഈഴവ സമുദായത്തെ തകർക്കാനാണ് ചിലർ ശ്രമിക്കുന്നത്. മലപ്പുറത്തെ തന്റെ പ്രസംഗത്തെ വക്രീകരിച്ചാണ് ആടിനെ പട്ടിയാക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Content Highlights
Vellappally Natesan calls V.D. Satheesan irrelevant and “a weed that bloomed yesterday.”
Challenges senior leaders like A.K. Antony and Ramesh Chennithala to label him a communalist.
Accuses Muslim League of creating a rift between NSS and SNDP for political gains.
Asserts that he is not anti-Muslim but opposes the “communal politics” of the Muslim League.
Introduces the new slogan ‘Nayadi to Nazrani,’ emphasizing unity including the Christian community.




















































