വയനാട് | 17, ജനുവരി | 2026.
വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സർക്കാർ നൽകിവന്നിരുന്ന പ്രതിമാസ ധനസഹായം നിർത്തലാക്കി. ജീവിതോപാധി നഷ്ടപ്പെട്ടവർക്ക് മാസംതോറും നൽകിയിരുന്ന 9000 രൂപയാണ് ഡിസംബറോടെ അവസാനിച്ചത്. ഇതോടെ പുനരധിവാസം പൂർത്തിയാകാത്ത സാഹചര്യത്തിൽ ഇനി എങ്ങനെ മുന്നോട്ട് പോകുമെന്ന ആശങ്കയിലാണ് അതിജീവിതർ.
ആദ്യം മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച സഹായം, വ്യാപകമായ പ്രതിഷേധങ്ങളെ തുടർന്ന് ഡിസംബർ വരെ നീട്ടുകയായിരുന്നു. ആയിരത്തോളം കുടുംബങ്ങൾക്കാണ് ഈ തുക ഏക കൈത്താങ്ങായിരുന്നത്. ആറ് മാസത്തിനുള്ളിൽ പുനരധിവാസം പൂർത്തിയാക്കുമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നെങ്കിലും ടൗൺഷിപ്പ് നിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല. കൃത്യമായ വരുമാനമില്ലാത്ത കുടുംബങ്ങൾ, സർക്കാർ ധനസഹായം തുടരണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
പുനരധിവാസ പാക്കേജിലെ മെല്ലെപ്പോക്കിനെതിരെ ദുരന്തബാധിതർക്കിടയിൽ പ്രതിഷേധം ശക്തമാണ്. മരിച്ചവരേക്കാൾ കഷ്ടത്തിലാണ് ജീവിച്ചിരിക്കുന്നവരുടെ അവസ്ഥയെന്നാണ് ഇവർ വേദനയോടെ പറയുന്നത്. ദുരന്തത്തിൽ തകർന്ന കച്ചവട സ്ഥാപനങ്ങളുടെ ഉടമകൾക്കും ഇതുവരെ അർഹമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്. മാതൃകാപരമായ പുനരധിവാസം ഉറപ്പുനൽകിയ സർക്കാർ, സാധാരണ ജീവിതത്തിലേക്ക് മടങ്ങും വരെ സംരക്ഷണം നൽകണമെന്നാണ് അതിജീവിതരുടെ ആവശ്യം.
Content Highlights
Government stops the monthly financial aid of ₹9000 for Wayanad landslide survivors.
Over 1000 families affected as the aid, initially extended until December, has now ceased.
Rehabilitation township construction remains incomplete despite the government’s 6-month deadline.
Survivors and shop owners express deep distress over lack of regular income and delayed compensation.
Demand arises for the government to continue the financial support until full resettlement is achieved.




















































