മുംബൈ | 25, ജനുവരി | 2026
മുംബൈ: ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യ വിജയക്കുതിപ്പ് തുടരുമ്പോഴും മലയാളി താരം സഞ്ജു സാംസന്റെ ബാറ്റിംഗ് ഫോം ആശങ്കയാകുന്നു. പരമ്പരയിലെ രണ്ട് മത്സരങ്ങളിലും ഓപ്പണറായി അവസരം ലഭിച്ചിട്ടും അത് മുതലാക്കാൻ സഞ്ജുവിന് സാധിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് താരത്തിന് ഉപദേശവുമായി മുൻ ഇന്ത്യൻ താരവും പരിശീലകനുമായ ഡബ്ല്യു.വി. രാമൻ രംഗത്തെത്തിയത്.
സഞ്ജു തന്റെ ബാറ്റിംഗ് വേഗത ക്രമീകരിക്കുന്നതിൽ ശ്രദ്ധിക്കണമെന്നാണ് രാമൻ ചൂണ്ടിക്കാട്ടുന്നത്. “നീ വിചാരിക്കുന്നത് പോലെ കാര്യങ്ങൾ എപ്പോഴും നടക്കണമെന്നില്ല, ആ കാര്യത്തിൽ നീ നന്നായി ശ്രദ്ധിക്കണം. പന്തിന്റെ വേഗതയ്ക്ക് അനുസരിച്ച് ബാറ്റിന്റെ സ്പീഡ് ക്രമീകരിച്ചില്ലെങ്കിൽ സഞ്ജുവിന് സ്ഥിരതയുള്ള ബാറ്ററാകാൻ കഴിയില്ല. സിമ്പിളായി പറഞ്ഞാൽ നമുക്ക് എല്ലാ കാലത്തും വണ്ടി ഒരേ സ്പീഡിൽ ഓടിക്കാൻ സാധിക്കില്ലല്ലോ,” രാമൻ പറഞ്ഞു.
ന്യൂസിലാൻഡിനെതിരായ ആദ്യ ടി20യിൽ 10 റൺസും രണ്ടാം മത്സരത്തിൽ വെറും 6 റൺസുമാണ് സഞ്ജു നേടിയത്. ഇഷാൻ കിഷനും സൂര്യകുമാർ യാദവും വെടിക്കെട്ട് പ്രകടനവുമായി കളം നിറഞ്ഞപ്പോൾ സഞ്ജുവിന്റെ പരാജയം ആരാധകരെ നിരാശരാക്കി. രണ്ടാമത്തെ ടി20യിൽ 209 റൺസ് എന്ന കൂറ്റൻ ലക്ഷ്യം ഇന്ത്യ 15.2 ഓവറിൽ മറികടന്നെങ്കിലും സഞ്ജുവിന് കാര്യമായ സംഭാവന നൽകാനായില്ല. ഓപ്പണിംഗിൽ സഞ്ജുവിന് പകരം മറ്റ് താരങ്ങളെ പരീക്ഷിക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്.
Content Highlights
Former star WV Raman advises Sanju Samson to adjust his batting speed according to the ball’s pace to gain consistency.
Sanju struggles in the NZ T20I series, scoring just 10 and 6 runs in the first two matches respectively.
India wins the 2nd T20I by 7 wickets, chasing 209 in 15.2 overs, thanks to Suryakumar Yadav and Ishan Kishan.
Raman warns Sanju that “things might not go as expected” if he fails to adapt to different match situations.




















































