
ധനുഷിന്റെ “തേരേ ഇഷ്ക് മേം’ പുതിയ ചിത്രത്തിന്റെ ട്രെയിലർ റിലീസ് പരിപാടിക്കിടയിൽ തെന്നിന്ത്യൻ സൂപ്പർതാരം ധനുഷ് പ്രണയത്തെക്കുറിച്ചു പറഞ്ഞത് വൈറലായി. ഐശ്വര്യ രജനികാന്തുമായുള്ള പ്രണയം, വിവാഹം, വിവാഹമോചനം എന്നീ അവസ്ഥകളിലൂടെ കടന്നുപോയ താരം പറയുന്ന മറപടി എന്തായിരിക്കുമെന്ന് ആരാധകർ വീർപ്പടക്കിയിരിക്കുകയായിരുന്നു. ആനന്ദ് എൽ. റായ് സംവിധാനം ചെയ്ത് ധനുഷും കൃതി സനോണും പ്രധാന വേഷങ്ങളിൽ എത്തുന്ന “തേരേ ഇഷ്ക് മേം’ റൊമാന്റിക്-ആക്ഷൻ ഡ്രാമയാണ്. കഴിഞ്ഞദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്.
Q: What is LOVE for You❓#Dhanush: I don’t know, i think it’s just another OVERRATED emotion pic.twitter.com/B122lCBhw0
— AmuthaBharathi (@CinemaWithAB) November 15, 2025
ചടങ്ങിൽ ധനുഷിനോടും കൃതി സനോണിനോടും പ്രണയത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടിനെക്കുറിച്ച് ചോദിച്ചു. മറുപടി പറയാൻ ഇരുവരും മടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ധനുഷ് പറഞ്ഞു, “എനിക്കറിയില്ല.’ താങ്കൾക്ക് അത് എളുപ്പം വിശദീകരിക്കാൻ കഴിയുമെന്ന് തമാശരൂപേണ ആരോ പ്രതികരിച്ചപ്പോൾ ധനുഷിന്റെ മറുപടി ഇങ്ങനെയായിരുന്നു:
“പ്രണയം വിലമതിക്കാനാകാത്ത വികാരമാണെന്ന് ഞാൻ കരുതുന്നു.’
ധനുഷിന്റെ ഓൺസ്ക്രീൻ കഥാപാത്രമായ ശങ്കർ അതിനോട് യോജിക്കില്ലെന്ന് കൃതി പറഞ്ഞപ്പോൾ, “ഞാൻ അദ്ദേഹത്തെപ്പോലെയല്ലെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ…’ എന്നും താരം കൂട്ടിച്ചേർത്തു. താരത്തിന്റെ മറുപടികേട്ട് എല്ലാവരും കൈയടിക്കുകയും ആഘോഷിക്കുകയും ചെയ്തു.
ഐശ്വര്യ-ധനുഷ് ദാന്പത്യം
ധനുഷിന്റെയും ഇതിഹാസതാരം രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്തിന്റെയും വിവാഹം 2004 ൽ ചെന്നൈയിലാണു നടന്നത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.
/fit-in/580x348/filters:format(webp)/sathyam/media/media_files/RXsjmTuIw9ZPYB58OKIV.jpg)
ഐശ്വര്യക്ക് ധനുഷിനേക്കാൾ പ്രായക്കൂടതലും ഉണ്ടായിരുന്നു. അത്യാഡംബരമായിരുന്നു ചടങ്ങുകൾ. 18 വർഷത്തെ ദാമ്പത്യത്തിനു ശേഷം, വേർപിരിയാനുള്ള തീരുമാനം ഇരുവരും ഒരുമിച്ചാണ് അറിയിച്ചത്. സംയുക്ത പ്രസ്താവന പുറത്തിറക്കുകയായിരുന്നു.
/fit-in/580x348/filters:format(webp)/sathyam/media/media_files/LrcLD6sU1HFn1w3wuVfq.webp)
“സുഹൃത്തുക്കൾ, ദമ്പതികൾ, മാതാപിതാക്കൾ, അഭ്യുദയകാംക്ഷികൾ എന്നീ നിലകളിൽ 18 വർഷത്തെ ഒരുമിച്ചുള്ള ജീവിതം. വളർച്ചയുടെയും മനസിലാക്കലിന്റെയും പൊരുത്തപ്പെടലിന്റെയും പൊരുത്തപ്പെടുത്തലിന്റെയും യാത്രയായിരുന്നു. ഇന്ന്, വഴികൾ വേർപിരിയുന്ന ഒരു സ്ഥലത്താണ് ഞങ്ങൾ നിൽക്കുന്നത്. ഞങ്ങൾ വേർപിരിയുന്നു. ദയവായി ഞങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുകയും ആവശ്യമായ സ്വകാര്യത നൽകുകയും ചെയ്യുക.’- എന്നായിരുന്നു പ്രസ്താവന.




















































