
കൊച്ചി: സംസ്ഥാനത്ത് ചാഞ്ചാട്ടത്തിനിടെ കുതിച്ചുയർന്ന് സ്വര്‍ണവില. ഗ്രാമിന് 210 രൂപയും പവന് 1,680 രൂപയുമാണ് വര്‍ധിച്ചത്.
ഇതോടെ സ്വര്‍ണവില ഗ്രാമിന് 11,715 രൂപയിലും പവന് 93,720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 170 രൂപ ഉയർന്ന് 9,635 രൂപയിലെത്തി.
ചാഞ്ചാട്ടം തുടരുന്ന സ്വർണവില ബുധനാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. കഴിഞ്ഞ ഒക്ടോബർ 22ന് ശേഷം ആദ്യമായാണ് പവൻ 93,000 കടന്നത്.
ഈ മാസം അഞ്ചിന് 89,080 രൂപയായിരുന്നു പവൻ വില. ഒരാഴ്ചത്തെ ഇടവേളയ്ക്കുശേഷം 10ന് വീണ്ടും 90,000നു മുകളിലെത്തിയിരുന്നു.
പവന് 880 രൂപയും ഗ്രാമിന് 110 രൂപയുമാണ് തിങ്കളാഴ്ച ഉയർന്നത്. പിന്നാലെ 11ന് ഗ്രാമിന് 225 രൂപയും പവന് 1,800 രൂപയും ഒറ്റയടിക്ക് വർധിച്ചു. എന്നാൽ ഉച്ചയ്ക്കു ശേഷം, ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറയുകയാണുണ്ടായത്.




















































