
എക്സ് ചാറ്റ് എന്ന എന്‍ക്രിപ്റ്റഡ് മെസേജിംഗ് സേവനം അവതരിപ്പിച്ച് എക്‌സ്. മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന എക്സ്, മസ്‌കിന്റെ ഓള്‍-ഇന്‍-വണ്‍ പ്ലാറ്റ്ഫോമായി മാറുക എന്ന ലക്ഷ്യത്തിലേക്ക് മറ്റൊരു ചുവടുവയ്പ്പ് കൂടി നടത്തിയിരിക്കുകയാണിപ്പോള്‍. തിരഞ്ഞെടുത്ത പെയ്ഡ് ഉപയോക്താക്കള്‍ക്കായാണ് ഏറ്റവും പുതിയ ഫീച്ചറായ എക്സ്ചാറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
മെസേജുകള്‍ തനിയേ അപ്രത്യക്ഷമാകുന്ന ഓട്ടോ വാനിഷിംഗ് ഫീച്ചര്‍, എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍, സമഗ്രമായ ഫയല്‍ പങ്കിടല്‍, ഓഡിയോ/വീഡിയോ കോളിംഗ് എന്നിവ എക്‌സ്ചാറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഏത് തരത്തിലുള്ള വലിയ ഫയലും എക്‌സ്ചാറ്റിലൂടെ മറ്റൊരു യൂസര്‍ക്ക് അയക്കാം. ബിറ്റ്‌കോയിന്‍ പോലെ സ്വകാര്യത ഉറപ്പ് നല്‍കുന്ന സേവനമാണിതെന്ന് മസ്‌ക്ക് പറയുന്നു.
അതീവ സുരക്ഷിതത്വമുള്ള പ്രൈവറ്റ് മെസേജിംഗ് ആപ്പായി ഇതിനെ വികസിപ്പിക്കാനാണ് മസ്‌ക്ക് ഉദ്ദേശിക്കുന്നതെന്ന് ആഗോള ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.




















































