Padanna | December 03, 2025
നടക്കാനിരിക്കുന്നത് കേവലം ഒരു തെരഞ്ഞെടുപ്പ് മാത്രമല്ലെന്നും നമ്മെ വിഡ്ഢികളാക്കുന്ന ഒരു വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടം കൂടിയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി പറഞ്ഞു. സിപിഐഎമ്മിന്റെ നെറികേടിനുള്ള തിരിച്ചടിക്ക് സമയമേറെയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പടന്നയിലും ഉദുമയിലും യുഡിഎഫ് കൺവെൻഷൻ
പടന്നയിലും ഉദുമയിലുമായി നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന് നൽകുന്ന ഓരോ വോട്ടും നമുക്കുവേണ്ടിയാണെന്ന തിരിച്ചറിവിന്റേതാണെന്നും അത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിലയിരുത്തപ്പെടുമെന്നും കെ എം ഷാജി പറഞ്ഞു.
കേന്ദ്രത്തിന് മുന്നിൽ മുട്ടിലിഴയുന്നു
കേന്ദ്രം ഇരിക്കാൻ പറയുമ്പോൾ പിണറായി സർക്കാർ മുട്ടിലിഴയുകയാണെന്ന് കെ എം ഷാജി ആരോപിച്ചു. അയ്യപ്പന്റെ ശാപം ഇപ്പോൾ സമൻസായി കിട്ടുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
പടന്ന യോഗം
യുഡിഎഫ് പടന്ന പഞ്ചായത്ത് ചെയർമാൻ ടികെസി മുഹമ്മദലി ഹാജി അധ്യക്ഷത വഹിച്ച പരിപാടിയിൽ കെ എം ഷംസുദ്ദീൻ ഹാജി, ഡിസിസി ജനറൽ സെക്രട്ടറി കെ പി പ്രകാശൻ, പികെസി റൗഫ് ഹാജി, സത്താർ വടക്കുമ്പാട്, ബിസിഎ റഹ്മാൻ, പി വി മുഹമ്മദ് അസ്ലം, യു സി മുഹമ്മദ് കുഞ്ഞി, കെ വി ജതീന്ദ്രൻ, എച്ച്എം കുഞ്ഞബ്ദുള്ള, കെഎം റഹ്മാൻ, ടിഡി കബീർ, പികെസി നാസർ ഹാജി, യു കെ മുഷ്താഖ്, എ ബി അഷ്റഫ് എന്നിവർ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് ചെറുവത്തൂർ ഡിവിഷൻ സ്ഥാനാർത്ഥി വി എം സാന്ദ്ര, ബ്ലോക്ക് പഞ്ചായത്ത് പടന്ന ഡിവിഷൻ സ്ഥാനാർത്ഥി എം കെ അഷ്റഫ് എന്നിവരും പങ്കെടുത്തു.
ഉദുമ യോഗം
ഉദുമയിൽ നടത്തിയ യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ കെബിഎം ഷരീഫ് അധ്യക്ഷത വഹിച്ചു. യുഡിഎഫിന്റെ സ്ഥാനാർത്ഥികളെ കെ എം ഷാജി ഷാൾ അണിയിച്ച് സ്വീകരിച്ചു. കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു.
ഹക്കീം കുന്നിൽ, ധന്യാ സുരേഷ്, ബാലകൃഷ്ണൻ പെരിയ, അഡ്വ. ഹസീബ്, സാജിദ് മൗവ്വൽ, അഡ്വ. പി വി സുരേഷ്, ഖാദർ കാത്തിം, എംഎച്ച് മുഹമ്മദ് കുഞ്ഞി, പ്രഭാകരൻ തെക്കേക്കര എന്നിവർ സംസാരിച്ചു.
പ്രാദേശിക തെരഞ്ഞെടുപ്പിനെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കി യുഡിഎഫ് ശക്തമായ പ്രചാരണം നടത്തുകയാണ്. സിപിഐഎമ്മിനെതിരായ വിമർശനങ്ങൾ തീവ്രമാക്കിയാണ് യുഡിഎഫ് നേതാക്കൾ പ്രചാരണം നടത്തുന്നത്.




















































