തിരുവനന്തപുരം I ഡിസംബർ 8, 2025
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ പരാതി: മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച പ്രഖ്യാപിക്കും
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതിയുമായി ബന്ധപ്പെട്ട മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്ച വിധി പറയും. വിധി വരുന്നതുവരെ കേസിൽ കടുത്ത നടപടികളിലേക്ക് കടക്കരുതെന്നും, ഈ ഘട്ടത്തിൽ അറസ്റ്റ് ചെയ്യുന്നത് ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചു.
അറസ്റ്റ് തടഞ്ഞത് വാക്കാൽ…
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സാങ്കേതികപരമായ ഒരു ഉത്തരവിലേക്ക് കോടതി കടന്നിട്ടില്ല. എങ്കിലും, കടുത്ത നടപടികൾ ഒഴിവാക്കാനുള്ള വാക്കാലുള്ള നിർദ്ദേശമാണ് കോടതി അന്വേഷണ സംഘത്തിന് നൽകിയിട്ടുള്ളത്.
രണ്ടാമത്തെ പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ഈ അപേക്ഷ പരിഗണിച്ച ശേഷമാണ് കോടതി അറസ്റ്റ് തടഞ്ഞുകൊണ്ട് വാക്കാലുള്ള നിർദേശം നൽകിയത്. ബുധനാഴ്ച ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ നേതാവിന് അറസ്റ്റ് ഭീഷണിയുണ്ടാകില്ല.
Highlight
Rahul Mankuttathil Second Rape Allegation: Court to pronounce verdict on anticipatory bail application on Wednesday; Oral instruction given to police not to arrest.




















































