തിരുവനന്തപുരം I ഡിസംബർ 9, 2025
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ മികച്ച പോളിങ്. ഏഴ് ജില്ലകളിലെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായി. ഉച്ചയോടുകൂടി ആകെ പോളിങ് ശതമാനം 50 ശതമാനത്തോട് അടുത്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.മലയോര മേഖലകളിൽ ഉൾപ്പെടെ കനത്ത പോളിങാണ് രേഖപ്പെടുത്തുന്നത്. വൈകിട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
ആദ്യ ഘട്ടത്തിൽ ജനവിധി തേടുന്നത്…
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ആകെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് ജനവിധി തേടുന്നത്.
ഇതിൽ മൂന്ന് കോർപ്പറേഷനുകൾ, 39 മുനിസിപ്പാലിറ്റികൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ എന്നിവ ഉൾപ്പെടുന്നു. ആകെ 11,168 വാർഡുകളിലേക്കാണ് ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. കനത്ത പോളിങ് രേഖപ്പെടുത്തുന്നത് മുന്നണി നേതാക്കളുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
Local Body Polls: Heavy voter turnout across 7 districts; Polling nears 50% by noon.




















































