കൊച്ചി I ഡിസംബർ 9, 2025
മമലയാറ്റൂരിൽ നിന്ന് കാണാതായ 19 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടങ്ങമറ്റം സ്വദേശിനി ചിത്രപ്രിയ (19) ആണ് മരിച്ചത്. ശനിയാഴ്ച മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. സെബിയൂർ റോഡിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കൊലപാതക സാധ്യത
മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നാണ് പ്രാഥമികമായി സംശയിക്കുന്നതെന്നും കാലടി പോലീസ് അറിയിച്ചു. ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് കാലടി പോലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
കാണാതായതിന് പിന്നാലെ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്. മരണകാരണത്തെക്കുറിച്ചും മറ്റ് വിവരങ്ങളെക്കുറിച്ചും കൂടുതൽ വ്യക്തത വരാനുണ്ടെന്നും പോലീസ് അറിയിച്ചു.
Missing 19-year-old found dead in Malayattoor; Police suspect murder, questioning male friend.




















































