തിരുവനന്തപുരം I ഡിസംബർ 10, 2025
പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഉപാധികളോടെ ജാമ്യം
സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണം തുടങ്ങിയ കർശനമായ ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചിട്ടുള്ളത്. കേസിൽ കൂടുതൽ വകുപ്പുകൾ ചേർത്തിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
നേരത്തെ, രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ബലാത്സംഗം, ഭ്രൂണഹത്യ എന്നീ കുറ്റങ്ങൾ ചുമത്തിയ ആദ്യ കേസിൽ ഇതേ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. എന്നാൽ, ആ കേസിൽ ഹൈക്കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു.
പരാതിയിൽ ഉറച്ചുനിന്ന് യുവതി
രണ്ടാമത്തെ കേസിൽ പരാതിയിൽ ഉറച്ചുനിൽക്കുന്നതായി പെൺകുട്ടി മൊഴി നൽകിയിരുന്നു. പെൺകുട്ടിയുടെ രഹസ്യ മൊഴിയും കോടതിയിൽ ഹാജരാക്കിയിരുന്നു. “കരഞ്ഞു കാലു പിടിച്ചിട്ടും രാഹുൽ ബലാത്സംഗം ചെയ്തു” എന്നാണ് മൊഴിയിൽ പറയുന്നത്. കൂടാതെ, പല പ്രാവശ്യം വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഭയം കാരണമാണ് ഇത്രയും നാൾ പുറത്തുപറയാതിരുന്നതെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു.
Palakkad MLA Rahul Mankuttathil granted anticipatory bail in second rape case; Bail denied earlier in rape and abortion case.




















































