കൊച്ചി I ഡിസംബർ 12, 2025
കേരളം ഉറ്റുനോക്കിയ നടി ആക്രമിക്കപ്പെട്ട കേസിൽ ആറ് പ്രതികൾക്ക് വിചാരണക്കോടതി ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികൾക്കും കോടതി 20 വർഷം കഠിന തടവും 50,000 രൂപ പിഴയും ആണ് ശിക്ഷയായി പ്രഖ്യാപിച്ചത്.
ശിക്ഷ വിധിച്ച പ്രതികൾ
കേസിലെ ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾക്കാണ് വിചാരണക്കോടതി കഠിന തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്:
ഒന്നാം പ്രതി: പൾസർ സുനി
രണ്ടാം പ്രതി: മാർട്ടിൻ ആന്റണി
മൂന്നാം പ്രതി: ബി. മണികണ്ഠൻ
നാലാം പ്രതി: വി.പി. വിജീഷ്
അഞ്ച്, ആറ് പ്രതികൾ: എച്ച്. സലീം, പ്രദീപ്
എട്ട് വർഷത്തോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് വിചാരണക്കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്.
ദിലീപിന് നേരത്തെ കുറ്റവിമുക്തനാക്കി
കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ് അടക്കം ആറ് മുതൽ പത്ത് വരെയുള്ള പ്രതികളെ നേരത്തെ വിചാരണക്കോടതി തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരാക്കിയിരുന്നു.
Actress Assault Case: Trial Court sentences six accused, including prime accused Pulsar Suni, to 20 years rigorous imprisonment each.




















































