കോട്ടയം | 01, ജനുവരി | 2026
ട്രെയിനിൽവെച്ച് പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപരിക്കേൽപ്പിച്ച് യാത്രക്കാരൻ. ബുധനാഴ്ച രാത്രി 10 മണിക്ക് കോട്ടയത്തുവെച്ച് മലബാർ എക്‌സ്പ്രസിലാണ് സംഭവം. പത്തനംതിട്ട കൊടുമൺ സ്വദേശി അനിൽകുമാർ ആണ് ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ കുത്തിയത്.
മദ്യലഹരിയിൽ പ്രതി ട്രെയിനിൽവെച്ച് പ്രശ്നമുണ്ടാക്കിയതോടെ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥനെ അരയിൽ കരുതിയ കത്തികൊണ്ട് കുത്തുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായ പരിക്കില്ല.
പ്രതിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ അനിൽകുമാർ എന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കത്തി കണ്ടുകെട്ടി. ട്രെയിനിൽ അക്രമം നടത്തിയതിനും പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും പ്രതിക്കെതിരെ കേസെടുത്തു.
Content Highlights
Passenger attacks police officer with knife in Malabar Express
Incident occurred at Kottayam on Wednesday night at 10 PM
Accused Anilkumar from Pathanamthitta Kodumon arrested
Accused was drunk and created disturbance in train
Police officer not seriously injured
Accused has criminal record with multiple cases




















































