ന്യൂഡൽഹി | 06, ജനുവരി | 2026
മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്രീ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
ഡൽഹിയിലെ തണുപ്പും വായുമലിനീകരണവും ശ്വാസതടസത്തിനിടയാക്കിയെന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിൽ സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്നും മരുന്നുകളോട് നല്ല പ്രതികരണം കാണിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
ആശങ്കാജനകമായ സാഹചര്യമൊന്നുമില്ലെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും അധികൃതർ വ്യക്തമാക്കി. ഡൽഹിയിൽ നിലവിൽ കടുത്ത തണുപ്പും ഉയർന്ന വായുമലിനീകരണവും നിലനിൽക്കുന്ന സാഹചര്യത്തിലാണ് സംഭവം.
സോണിയ ഗാന്ധി നിലവിൽ രാജ്യസഭാംഗവും കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷയുമാണ്. മുതിർന്ന പൗരത്വം കണക്കിലെടുത്ത് ആവശ്യമായ എല്ലാ മെഡിക്കൽ സംരക്ഷണവും നൽകുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Content Highlights
– Sonia Gandhi hospitalized due to breathing difficulty
– Admitted to Sir Ganga Ram Hospital last night
– Delhi’s cold weather and air pollution cited as causes
– Current health condition stable and satisfactory
– Responding well to medications
– No cause for concern say doctors
– Expected to be discharged within two days
– Congress Parliamentary Party Chairperson and Rajya Sabha MP
– Medical care being provided considering senior citizen status




















































