തിരുവനന്തപുരം | 23, ജനുവരി | 2026
തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപിയുടെ വിജയം ഐതിഹാസികമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിൽ ബിജെപി വളർന്നതിന് സമാനമായ രീതിയിൽ തിരുവനന്തപുരം കേന്ദ്രീകരിച്ച് കേരളത്തിലും പാർട്ടി വലിയ മുന്നേറ്റം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
”മാറാത്തത് ഇനി മാറും” എന്ന് മലയാളത്തിൽ പറഞ്ഞു തുടങ്ങിയ പ്രധാനമന്ത്രി, കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഇടത്-വലത് മുന്നണികൾ തിരുവനന്തപുരത്തിന്റെ വികസനത്തെ പിന്നോട്ടടിച്ചുവെന്ന് കുറ്റപ്പെടുത്തി. 1987-ന് മുൻപ് ഗുജറാത്തിൽ ബിജെപി പരാജയങ്ങൾ മാത്രമാണ് ഏറ്റുവാങ്ങിയിരുന്നത്. എന്നാൽ അഹമ്മദാബാദ് നഗരസഭ പിടിച്ചെടുത്തതോടെയാണ് അവിടെ മാറ്റം തുടങ്ങിയത്. അതുപോലെ തിരുവനന്തപുരത്തെ ഈ വിജയം കേരളത്തിൽ ബിജെപിയുടെ അടിത്തറ ഭദ്രമാക്കിയെന്നും ഇതിന്റെ അലയൊലി രാജ്യമെങ്ങും ഉണ്ടെന്നും മോദി പറഞ്ഞു.
എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ചിഹ്നങ്ങൾ വെവ്വേറെയാണെങ്കിലും അജണ്ട ഒന്ന് തന്നെയാണെന്ന് മോദി പരിഹസിച്ചു. കേരളത്തിൽ ഇവർ നടത്തുന്നത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ്. ത്രിപുരയിലും ബംഗാളിലും ഇടതുപക്ഷം തകർന്നത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കേരളം രക്ഷപ്പെടണമെങ്കിൽ ഈ രണ്ട് മുന്നണികളെയും ഭരണത്തിൽ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു. വികസനത്തിന്റെ മൂന്നാം പക്ഷമായി എൻഡിഎ കേരളത്തിൽ കരുത്തുറപ്പിക്കുമെന്നും വികസിത തിരുവനന്തപുരം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്നും പ്രധാനമന്ത്രി വാഗ്ദാനം നൽകി.
Content Highlights
PM Narendra Modi describes BJP’s success in Thiruvananthapuram as historic and foundational.
Compares Kerala’s political shift to BJP’s growth story in Gujarat starting from Ahmedabad municipality.
Slams LDF and UDF for hindering the development of Thiruvananthapuram for seven decades.
Promises that BJP’s third front will focus purely on the development of the state.
Highlights the decline of Left parties in Tripura and Bengal as a warning for Kerala




















































