കോഴിക്കോട് | 30, ജനുവരി | 2026
കോഴിക്കോട്: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും മുൻ അത്‌ലറ്റുമായ പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ (64) അന്തരിച്ചു. പയ്യോളിയിലെ വീട്ടിൽ വെച്ച് കുഴഞ്ഞുവീണതിനെത്തുടർന്ന് ഇന്നലെ രാത്രി 12.30ഓടെയായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടൻ തന്നെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം നടക്കുമ്പോൾ പി.ടി. ഉഷ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡൽഹിയിലായിരുന്നു. ഭർത്താവിന്റെ മരണവിവരമറിഞ്ഞ ഉടൻ തന്നെ അവർ കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിൽ (CISF) നിന്ന് ഇൻസ്‌പെക്ടറായി വിരമിച്ച ഉദ്യോഗസ്ഥനാണ് വി. ശ്രീനിവാസൻ. ഉഷയുടെ കായിക ജീവിതത്തിലും പയ്യോളിയിലെ ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്സിന്റെ പ്രവർത്തനങ്ങളിലും നിഴലായി കൂടെയുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
സംസ്‌കാരം പിന്നീട് പയ്യോളിയിലെ വീട്ടുവളപ്പിൽ നടക്കും. കായിക-രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖർ ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
Content Highlights
- V. Sreenivasan, husband of IOA President P.T. Usha, passes away at 64.
- He collapsed at his residence in Payyoli and was declared dead at a private hospital around 12:30 AM.
- P.T. Usha was in Delhi at the time of the incident and is currently traveling back to Kerala.
- Sreenivasan was a retired officer from the Central Industrial Security Force (CISF).
- The funeral services will be held later at their residence in Payyoli.




















































