തിരുവനന്തപുരം | 09, ഫെബ്രുവരി | 2026
പത്തനംതിട്ട എംപി ആന്റോ ആന്റണിക്കെതിരെ സംസ്ഥാന വിജിലൻസിന്റെ പ്രാഥമിക അന്വേഷണം ആരംഭിക്കുന്നു. നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജുവുമായി എംപി നടത്തിയ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് വിജിലൻസ് അന്വേഷിക്കുന്നത്. സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. സുഭാഷ് തെയ്കാടൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനു പിന്നാലെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും (ED) എംപിയെ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
രണ്ടുമാസത്തിനകം തിരികെ നൽകാമെന്ന ഉറപ്പിൽ ആന്റോ ആന്റണി തന്റെ പക്കൽ നിന്നും രണ്ട് കോടി രൂപ വാങ്ങിയെന്നും എന്നാൽ ഏഴ് വർഷം കഴിഞ്ഞിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയതെന്നുമാണ് രാജുവിന്റെ വെളിപ്പെടുത്തൽ. തട്ടിപ്പുപണമാണ് ആന്റോ ആന്റണിക്ക് ലഭിച്ചതെന്ന വിലയിരുത്തലിലാണ് ഇഡി. നേരത്തെ എൻ.എം. രാജുവിന്റെയും കുടുംബത്തിന്റെയും 44.50 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചിരുന്നു. എന്നാൽ പണം തിരികെ നൽകിയെന്നാണ് എംപിയുടെ വാദം.
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളക്കേസിലും ആന്റോ ആന്റണിക്ക് എസ്‌ഐടി നോട്ടീസ് അയക്കും. കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ചിത്രങ്ങളിൽ വ്യക്തത തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പോറ്റിയുമായി എംപിക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്നും തന്ത്രിയുടെ നിക്ഷേപമുള്ള ബാങ്കുകളിൽ ആന്റോ ആന്റണി പണമിടപാട് നടത്തിയിട്ടുണ്ടോ എന്നും എസ്‌ഐടി പരിശോധിക്കും.
Content Highlights
- Vigilance begins a preliminary probe into Anto Antony MP’s financial dealings with Nedumparambil Finance.
- Allegations state that the MP took ₹2 crores from owner N.M. Raju but returned only ₹20 lakhs.
- Enforcement Directorate (ED) likely to interrogate the MP over suspected “fraud money” transactions.
- Sabarimala Gold Scam SIT to summon Anto Antony to clarify his links with accused Unnikrishnan Potti.
- The MP denies allegations, claiming the money was returned and the charges are politically motivated.




















































