ന്യൂഡൽഹി | 09, ഫെബ്രുവരി | 2026
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം വികസനത്തിന് തടസ്സമാണെന്നും കമ്മ്യൂണിസ്റ്റുകാർ അധികാരത്തിലിരുന്ന ഒരിടത്തും പുരോഗതി ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ യഥാർത്ഥ മുഖം ജനങ്ങൾ തിരിച്ചറിയണമെന്നും അത് നാശത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഈ പ്രത്യയശാസ്ത്രത്തിൽ നിന്നുള്ള മോചനം ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ത്രിപുരയിലും ബംഗാളിലും കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ചു. ഇപ്പോൾ അത് കേരളത്തിൽ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. കേരളത്തിലും രാഷ്ട്രീയമായ മാറ്റം ഉടൻ സംഭവിക്കുമെന്നും തിരുവനന്തപുരം നഗരസഭയിലെ ബിജെപിയുടെ മുന്നേറ്റം ഈ മാറ്റത്തിന്റെ തുടക്കമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിൽ നിന്ന് കമ്മ്യൂണിസം വലിയ തോതിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.
രാജ്യത്തെ നക്സൽ ഭീഷണി അവസാനിപ്പിക്കുന്നത് സംബന്ധിച്ചും അദ്ദേഹം നിർണ്ണായകമായ വെളിപ്പെടുത്തൽ നടത്തി. 2026 മാർച്ച് 31-നകം ഇന്ത്യയിൽ നിന്ന് നക്സലിസം പൂർണ്ണമായും തുടച്ചുനീക്കും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 500-ലധികം നക്സലൈറ്റുകളെ വധിച്ചതായും 1,900 പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. 2,500 ഓളം നക്സലൈറ്റുകൾ ഇതിനോടകം കീഴടങ്ങിയതായും കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചു.
Content Highlights
- Amit Shah criticizes Communist governments for lack of development.
- Claims Communist ideology is a sign of destruction and the country needs liberation from it.
- Points out that Kerala is the only remaining fortress of Communism after Tripura and West Bengal.
- Declares that Naxalism will be completely eradicated from India by March 31, 2026.
- Highlights BJP’s progress in Thiruvananthapuram as a sign of upcoming political change in Kerala.




















































