ന്യൂസ് ഡെസ്ക്ക് | മംഗളം ഓൺലൈൻ
20 | OCT | 2026
പെരുമ്പാവൂർ: ജില്ലയിലെ ഓടയ്ക്കാലി വെട്ടുവേലിക്കുട്ടി വീട്ടിൽ പൗലോസ് (65) എന്നയാളുടെ മരണവുമായി ബന്ധപ്പെട്ട് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം ആവിശ്യപ്പെട്ട് കുടുംബാംഗങ്ങൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. മരണത്തിലെ ദുരൂഹതകളും ലോക്കൽ പോലീസിന്റെ അന്വേഷണത്തിലെ വീഴ്ചകളും പുനഃപരിശോധിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
പരാതിയിലെ പ്രധാന വിവരങ്ങളും ദുരൂഹതകളും
കാണാതായ വിവരം അറിയിക്കുന്നതിലെ കാലതാമസം: 2026 സെപ്റ്റംബർ 29 ന് രാത്രി പൗലോസിനെ കാണാതായെങ്കിലും, ഒക്ടോബർ 3-ാം തീയതിയാണ് ബന്ധുക്കൾ വിവരം അറിയുന്നതും മൃതദേഹം കണ്ടെത്തുന്നതും. പോലിസിൽ വിവരം അറിയിച്ചതിലും അന്വേഷണം നടത്തുന്നതിലും വലിയ കാലതാമസവും ദൂരഹതയുമുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ബന്ധുക്കളെ വിവരമറിയിക്കാതിരുന്നത്
പൗലോസിനെ കാണാതായതോ മരിച്ചതോ ആയ വിവരങ്ങൾ അടുത്ത ബന്ധുക്കളെയോ സഹോദരങ്ങളെയോ സമയബന്ധിതമായി അറിയിക്കാൻ തയ്യാറായില്ല. അടുത്ത ബന്ധുക്കളെയും അയൽവാസികളെയും വിവരം അറിയിക്കാതിരുന്ന സാഹചര്യം അസാധാരണമാണെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു.
മൃതദേഹം കണ്ടെത്തിയതിലെ വൈരുദ്ധ്യങ്ങൾ
ചെരുപ്പോ ഷർട്ടോ ധരിക്കാതെ വീടിനുപുറത്തുപോകാത്ത വ്യക്തി, ഒരു കിലോമീറ്ററിലധികം അകലെയുള്ള ക്വാറിയിലെ വെള്ളത്തിൽ പോയി കഴുത്തിൽ കല്ലുകെട്ടി ചാടിമരിച്ചു എന്ന വാദം യുക്തിസഹമല്ല. കൂടാതെ, മൃതദേഹം തിരിച്ചറിഞ്ഞ രീതിയിലും സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ടും ചില അസ്വാഭാവികതകൾ ഉള്ളതായി പരാതിയിലുണ്ട്.
മർദ്ദനങ്ങളും ഭീഷണികളും
പൗലോസും മകൻ എബിയും തമ്മിൽ നിരന്തരം തർക്കങ്ങളും മർദ്ദനങ്ങളും ഉണ്ടാകാറുണ്ടായിരുന്നു. പൗലോസിനെ കാണാതാകുന്നതിന് തൊട്ടുമുമ്പും മകൻ ശക്തമായി ആക്രോശിച്ചിരുന്നതായും ദൃക്സാക്ഷി മൊഴികളുള്ളതായും പരാതിയിൽ പറയുന്നു.
ലോക്കൽ പോലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ എന്നിവ സമഗ്രമായി പുനഃപരിശോധിക്കണമെന്നും, ബന്ധപ്പെട്ട വ്യക്തികളുടെ ഫോൺ കോൾ രേഖകളും (സി.ഡി.ആർ.) ടവർ ലൊക്കേഷനുകളും ശാസ്ത്രീയമായി പരിശോധിക്കണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്കൽ പോലീസിന്റെ അന്വേഷണത്തിന് പുറമെ പ്രത്യേക അന്വേഷണ സംഘത്തെയോ ഉയർന്ന ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലോ സമഗ്രമായ പുനരന്വേഷണം നടത്തണമെന്നാണ് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിലെ പ്രധാന ആവശ്യം.
Highlights
Family members submitted a petition to the District Police Chief (SP) demanding a comprehensive and impartial probe into the mysterious death of Paulose (65).
The petition highlights critical delays in reporting the missing person and key lapses in the local police investigation.
Relatives question the suicide theory, stating it is illogical that a person who never walked outdoors without shoes or a shirt would travel over a kilometer to jump into a quarry with a stone tied around his neck.
The complaint alleges frequent disputes and physical altercations between Paulose and his son, Aby, prior to his disappearance.
The family demands scientific analysis of Call Detail Records (CDR), tower locations, re-examination of post-mortem/inquest reports, and a re-investigation by a special team.














































