ചെന്നൈ | 18, ജനുവരി | 2026.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട പ്രകടനപത്രിക പുറത്തിറക്കി എ.ഐ.എ.ഡി.എം.കെ. സ്ത്രീകൾക്ക് പ്രതിമാസം രണ്ടായിരം രൂപ സഹായധനം നൽകുന്ന പദ്ധതി ഉൾപ്പെടെ വൻ വാഗ്ദാനങ്ങളാണ് ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി പ്രഖ്യാപിച്ചത്. ഭരണകക്ഷിയായ ഡി.എം.കെ നിലവിൽ നൽകുന്ന 1000 രൂപയ്ക്ക് മറുപടിയായാണ് എ.ഐ.എ.ഡി.എം.കെയുടെ ഈ നീക്കം.
പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ
അമ്മ ഇല്ലം പദ്ധതി: സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവർക്ക് സർക്കാർ സ്ഥലം വാങ്ങി കോൺക്രീറ്റ് വീടുകൾ നിർമ്മിച്ചു നൽകും.
സ്കൂട്ടർ സബ്സിഡി: ‘അമ്മ ഇരുചക്ര വാഹന പദ്ധതി’ പുനരാരംഭിക്കും. അഞ്ച് ലക്ഷം സ്ത്രീകൾക്ക് 25,000 രൂപ സബ്സിഡി നിരക്കിൽ സ്കൂട്ടറുകൾ നൽകും.
സൗജന്യ യാത്ര: നിലവിൽ സ്ത്രീകൾക്ക് മാത്രമുള്ള സൗജന്യ ബസ് യാത്ര പുരുഷന്മാർക്കും ലഭ്യമാക്കും.
തൊഴിലുറപ്പ് പദ്ധതി: തൊഴിലുറപ്പ് പദ്ധതിയിലെ ജോലിദിനങ്ങൾ 125-ൽ നിന്ന് 150 ദിവസമായി ഉയർത്തും.
വിദ്യാഭ്യാസ സഹായം: കോളേജ് വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പുകളും ലാപ്ടോപ്പുകളും നൽകും.
എൻ.ഡി.എ സഖ്യത്തിലേക്ക് കൂടുതൽ പാർട്ടികൾ എത്തുമെന്നും തമിഴ്നാട്ടിൽ ഭരണവിരുദ്ധ തരംഗം നിലനിൽക്കുന്നുണ്ടെന്നും പ്രകടനപത്രിക പുറത്തിറക്കവെ എടപ്പാടി പളനിസാമി പറഞ്ഞു. ജയലളിതയുടെ ഭരണകാലത്തെ ജനപ്രിയ പദ്ധതികൾ കൂടുതൽ കരുത്തോടെ തിരിച്ചുകൊണ്ടുവരുമെന്നാണ് പാർട്ടിയുടെ വാഗ്ദാനം.
Content Highlights
AIADMK releases its manifesto for the Tamil Nadu Assembly Election.
Key promises include ₹2000 per month for women and free housing for the homeless.
’Amma Two-Wheeler Scheme’ to be revived with a ₹25,000 subsidy for 5 lakh women.
Free bus travel to be extended to men, expanding the existing scheme.
MNREGA work days to be increased to 150 days.
EPS expresses confidence in NDA’s expansion and victory in the state.




















































