ന്യൂഡൽഹി | 03, ഫെബ്രുവരി | 2026
ന്യൂഡൽഹി: കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങൾക്കിടെ രണ്ട് കാലുകളും നഷ്ടപ്പെട്ട ബി.ജെ.പി രാജ്യസഭാംഗം സി. സദാനന്ദൻ മാസ്റ്ററുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സദാനന്ദൻ മാസ്റ്ററുടെ വാക്കുകൾ കേൾക്കുമ്പോൾ ഹൃദയം വിറങ്ങലിച്ചു പോകുന്നുവെന്നും കേരളത്തിലെ ബി.ജെ.പി – സംഘപരിവാർ പ്രവർത്തകർ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന പീഡനങ്ങളുടെ നേർസാക്ഷ്യമാണ് ഇതെന്നും അമിത് ഷാ ‘എക്സിൽ’ കുറിച്ചു.
https://x.com/AmitShah/status/2018652053283991994?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2018652053283991994%7Ctwgr%5E7002fe0b069b13e238d6308301617292aead70c2%7Ctwcon%5Es1_c10&ref_url=https%3A%2F%2Fmalayalam.news18.com%2Fnews%2Findia%2Famit-shah-shares-sadanandan-masters-rajya-sabha-speech-on-kerala-political-violence-rv-ws-l-761431.html
അമിത് ഷായുടെ പ്രതികരണം:
“വ്യത്യസ്തമായ രാഷ്ട്രീയ lആശയങ്ങൾ പിന്തുടരുന്നു എന്ന കാരണത്താൽ ഒരാളുടെ കാലുകൾ വെട്ടിമാറ്റുന്നതും ജീവൻ അപഹരിക്കുന്നതും അങ്ങേയറ്റം ക്രൂരമാണ്. ഇത്തരം വെല്ലുവിളികളെ അതിജീവിച്ച് ആർ.എസ്.എസ് പ്രവർത്തകർ നടത്തുന്ന പോരാട്ടം വാക്കുകൾക്ക് അപ്പുറമാണ്. ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഓരോ വ്യക്തിയും സദാനന്ദൻ മാസ്റ്ററുടെ ഈ ത്യാഗവും പോരാട്ടവും തിരിച്ചറിയണം” – അമിത് ഷാ വ്യക്തമാക്കി. പ്രസംഗത്തോടൊപ്പം സദാനന്ദൻ മാസ്റ്റർ തന്റെ വെപ്പുകാലുകൾ രാജ്യസഭയുടെ മേശപ്പുറത്ത് വെച്ച ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
സദാനന്ദൻ മാസ്റ്ററുടെ മറുപടി:
രാജ്യസഭയിൽ സി.പി.എം അംഗം ജോൺ ബ്രിട്ടാസ് ഉന്നയിച്ച പരാമർശങ്ങൾക്ക് മറുപടി നൽകവേയാണ് സദാനന്ദൻ മാസ്റ്റർ വികാരാധീനനായത്. സി.പി.എം ആക്രമണത്തിൽ തന്റെ കാലുകൾ നഷ്ടപ്പെട്ട ചരിത്രം വിവരിച്ച അദ്ദേഹം, കേരളത്തിലെ കമ്മ്യൂണിസ്റ്റ് അക്രമ രാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്നും സഭയെ ഓർമ്മിപ്പിച്ചു. താൻ നേരിട്ട വേദനകൾ വ്യക്തിപരമായ ഒന്നല്ലെന്നും മറിച്ച് ഒരു പ്രസ്ഥാനത്തിന് നേരെ നടന്ന കടന്നാക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. സദാനന്ദൻ മാസ്റ്ററുടെ പ്രസംഗം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
Key Highlights
- The Post: Home Minister Amit Shah shared MP C. Sadanandan Master’s Rajya Sabha speech on X (formerly Twitter).
- The Image: Shah posted a photograph of Sadanandan Master placing his prosthetic legs on the Rajya Sabha table.
- The Message: Amit Shah emphasized that the struggle of BJP-RSS workers in Kerala against political violence is a testament to their sacrifice.
- The Context: The speech was a rebuttal to remarks made by CPM MP John Brittas during a parliamentary debate.
- Democratic Values: Shah urged every citizen to understand the hardships faced by activists due to ideological differences in Kerala.




















































