തിരുവനന്തപുരം | 05, ജനുവരി | 2026
ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ت് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തന്ന പണത്തിന് കണക്കുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശൻ മൂന്നു ലക്ഷം രൂപ തന്നുവെന്നും വഴിവിട്ട സഹായം ചെയ്യില്ലെന്ന് പറഞ്ഞാണ് പണം വാങ്ങിയതെന്നും ബിനോയ് വിശ്വം പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത് വെള്ളാപ്പള്ളി നടേശനെ കാണാൻ പോയിരുന്നുവെന്നും ബിനോയ് വിശ്വം സമ്മതിച്ചു. “പണം തന്നിട്ടുണ്ട്. പണം വാങ്ങിയെങ്കിൽ വാങ്ങിയെന്ന് തന്നെ പറയും,” ബിനോയ് വിശ്വം വ്യക്തമാക്കി. ബിനോയ് വിശ്വത്തിന് പണം നൽകിയിരുന്നെന്ന് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ വിജയത്തെക്കാൾ പരാജയം ഉണ്ടായെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. “തിരഞ്ഞെടുപ്പ് ഒരു പോരാട്ടമാണ്. ജയിക്കുമ്പോൾ ജനങ്ങളെ വെറുപ്പിക്കരുത്, ശിരസ് കുനിച്ചു പിടിക്കണം. പരാജയപ്പെടുമ്പോൾ അയ്യോ എന്ന് നെഞ്ചത്തടിച്ച് പറഞ്ഞ് മാളത്തിൽ പോയി ഒളിക്കാൻ പോകുന്നില്ല. തിരുത്തൽ വേണ്ടിടത്ത് അത് ചെയ്യും,” ബിനോയ് വിശ്വം പറഞ്ഞു.
അടുത്ത പോരാട്ടം ഇതിനേക്കാൾ വലുതാണെന്നും നല്ല തിരിച്ചറിവോടെ പ്രവർത്തിക്കണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. തിരുത്തൽ വരുത്തേണ്ടിടത്ത് അത് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “കമ്യൂണിസ്റ്റുകാർ ജനങ്ങളെ ഭയപ്പെടേണ്ടവരാണ്. അല്ലാതെ ജനത്തെ ഭയപ്പെടുത്തേണ്ടവരല്ല,” അദ്ദേഹം പറഞ്ഞു.
എസ്ഐആർ പരമാവധി പേർക്ക് വോട്ട് നിഷേധിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബിജെപിക്ക് ഉറപ്പില്ലാത്ത വോട്ടുകൾ ഒഴിവാക്കുകയാണ് ചെയ്യുന്നതെന്നും ബിനോയ് വിശ്വം ആരോപിച്ചു.
Content Highlights
– Binoy Viswam admits receiving Rs 3 lakh from Vellappally Natesan
– Says money accepted with condition not to provide undue help
– CPI State Secretary met SNDP Yogam General Secretary during Lok Sabha elections
– Viswam says will openly admit if money was received
– Reflects on local body election defeat, says party expected victory
– States corrections will be made where needed
– Claims communists should fear people, not intimidate them
– Alleges SIR aims to deny voting rights to maximum people
– Says BJP removing votes it’s unsure of




















































