തിരുവനന്തപുരം | 18, ജനുവരി | 2026.
സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയിൽ (CC) അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിൽ കേരളത്തിലെ പാർട്ടി നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ഗൗരവകരമായ നിരീക്ഷണങ്ങൾ. കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉണ്ടായത് അപ്രതീക്ഷിതമായ വലിയ തോൽവിയാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. രാഷ്ട്രീയ-സംഘടനാ ദൗർബല്യങ്ങൾ അതിവേഗം പരിഹരിച്ചില്ലെങ്കിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രകടമായ പോരായ്മകൾ തിരുത്താൻ പാർട്ടിക്ക് ഇതുവരെ സാധിച്ചിട്ടില്ല. സംഘടനാപരമായ ഈ വീഴ്ചകൾ താഴെത്തട്ടിൽ വരെ ബാധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന മൂന്ന് മാസം നിർണ്ണായകമാണെന്നും ഈ കാലയളവിൽ യാതൊരുവിധ വിവാദങ്ങളിലും നേതാക്കൾ ചെന്നുപെടരുതെന്നും കേന്ദ്ര നേതൃത്വം കർശന നിർദ്ദേശം നൽകി. ജാതി-മത സംഘടനകളെ അകറ്റുന്ന തരത്തിലുള്ള പ്രസ്താവനകൾ നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്.
ജനറൽ സെക്രട്ടറി എം.എ. ബേബിയാണ് രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ സി.പി.ഐ.എമ്മിന് ഭരണപ്രതീക്ഷയുള്ള ഏക സംസ്ഥാനം കേരളമാണ്. അതിനാൽ തന്നെ കേരളത്തിലെ ദൗർബല്യങ്ങൾ പരിഹരിക്കുക എന്നത് പാർട്ടിയുടെ ദേശീയ തലത്തിലുള്ള അസ്തിത്വത്തിന് തന്നെ പ്രധാനമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബംഗാൾ ഘടകത്തിന്റെ സീറ്റ് പ്രതീക്ഷകളെക്കുറിച്ച് റിപ്പോർട്ടിൽ കൃത്യമായ സൂചനകളില്ല.
Content Highlights
CPI(M) Central Committee terms the local body election results in Kerala as a “major defeat.”
Political and organizational weaknesses identified in the Lok Sabha polls remain unresolved.
Leaders warned to avoid controversial statements and maintain relations with social/religious groups.
General Secretary M.A. Baby presents the report, stressing that Kerala is the only state with governing hopes.
Warning issued: Failure to rectify issues immediately will lead to setbacks in the 2026 Assembly elections.




















































