ന്യൂഡൽഹി | 08, ഫെബ്രുവരി | 2026
ടി-20 ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ യുഎസ്എയ്‌ക്കെതിരെ ഇന്ത്യക്ക് തകർപ്പൻ വിജയം. 29 റൺസിനാണ് ഇന്ത്യ അമേരിക്കയെ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. എന്നാൽ ടീമിന്റെ ബാറ്റിംഗ് പ്രകടനത്തിൽ പൂർണ്ണ സംതൃപ്തനല്ലെന്ന് മത്സരശേഷം സൂര്യകുമാർ യാദവ് വ്യക്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 162 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ യുഎസ്എയെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബോളർമാർ പിടിച്ചുകെട്ടുകയായിരുന്നു. സൂര്യകുമാർ യാദവ് 49 പന്തിൽ നിന്ന് 10 ഫോറുകളും 4 സിക്സറുകളുമടക്കം 84 റൺസ് നേടി പുറത്താകാതെ നിന്നു. ഇഷാൻ കിഷൻ (20), തിലക് വർമ്മ (25) എന്നിവർ മാത്രമാണ് മറ്റു ബാറ്റർമാരിൽ കുറച്ചെങ്കിലും സ്കോർ ചെയ്തത്.
ബാറ്റർമാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമായിരുന്നുവെന്ന് സൂര്യകുമാർ യാദവ് പറഞ്ഞു. “ഈ മത്സരത്തിൽ നിന്ന് ഞങ്ങൾക്ക് ഒരുപാട് പഠിക്കാനുണ്ട്. ബാറ്റർമാർ കുറച്ചുകൂടി നന്നായി കളിക്കണമായിരുന്നു. വലിയ തകർച്ചയിലേക്ക് പോകാതെ ചെറിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ ശ്രദ്ധിച്ചിരുന്നെങ്കിൽ സ്കോർ ഇതിലും ഉയരുമായിരുന്നു. ഒന്നോ രണ്ടോ പേർ അവസാനം വരെ നിൽക്കുന്നതിന് പകരം ടീം എന്ന നിലയിൽ ചെറിയ പാർട്ണർഷിപ്പുകൾ ഉണ്ടാക്കാൻ ശ്രമിക്കണം,” സൂര്യ തുറന്നടിച്ചു.
ബോളിംഗിൽ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. അർഷ്ദീപ് സിംഗ്, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വരുൺ ചക്രവർത്തി ഒരു വിക്കറ്റും നേടി.
Content Highlights
- India secured a 29-run victory over USA in their T20 World Cup opener.
- Captain Suryakumar Yadav scored an unbeaten 84 off 49 balls.
- Suryakumar expressed dissatisfaction with the team’s overall batting performance.
- Bowlers led by Mohammed Siraj (3 wickets) defended the target of 162.




















































