തിരുവനന്തപുരം | 24, ജനുവരി | 2026
തിരുവനന്തപുരം: സിപിഐഎമ്മിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ശബരിമലയിലെ അയ്യപ്പന്റെ സ്വർണം മുതൽ രക്തസാക്ഷികളുടെ ഫണ്ട് വരെ കക്കുന്ന പാർട്ടിയായി മാർക്സിസ്റ്റ് പാർട്ടി അധപ്പതിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. പയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ പാർട്ടിക്കുള്ളിലെ വലിയ മൂല്യച്യുതിയാണ് പുറത്തുകൊണ്ടുവരുന്നത്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റുകൾ തിരുത്താൻ ശ്രമിക്കുന്നവരെ ചേർത്തുപിടിക്കുന്നതിന് പകരം പുറത്താക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. ഈ പോക്ക് തുടർന്നാൽ ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയിലേക്ക് സിപിഐഎം എത്തിച്ചേരുമെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി. ഒരു ജനാധിപത്യ പാർട്ടി ഇല്ലാതാവണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെങ്കിലും സ്വയം വരുത്തിവെക്കുന്ന വിനകൾക്ക് ഉത്തരവാദിത്വം പാർട്ടിക്ക് മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കടകംപള്ളി സുരേന്ദ്രന്റെ രാജി ആവശ്യപ്പെടുന്നത് വെറും ഫോട്ടോകളുടെ അടിസ്ഥാനത്തിലല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം വകുപ്പിന് കീഴിൽ ഇത്രയും വലിയ കൊള്ള നടന്നിട്ടും അത് കണ്ടെത്താൻ കഴിയാത്ത മന്ത്രി പ്രതി തന്നെയാണ്. സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന എസ്ഐടി പൂർണ്ണ പരാജയമാണെന്നും പിണറായി വിജയന്റെ കീഴിലുള്ള ഉദ്യോഗസ്ഥർക്ക് നീതിപൂർവ്വമായ അന്വേഷണം നടത്താൻ കഴിയില്ലെന്നും മുരളീധരൻ പറഞ്ഞു. ഇഡി അന്വേഷണത്തെ ബിജെപി രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നുണ്ടോ എന്ന സംശയമുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.
Content Highlights
K. Muraleedharan slams CPIM, alleging the party loots everything from Sabarimala gold to martyr funds.
Recent revelations in Payyannur highlight the moral decline within the Marxist party.
Muraleedharan warns that CPIM will face the same fate as in Bengal and Tripura if it continues this path.
Demands Kadakampally Surendran’s arrest, stating the former minister is responsible for the gold theft under his watch.
Expresses doubt over the SIT probe and suspects ED of using the case for BJP’s political gains.




















































