തിരുവനന്തപുരം | 24, ജനുവരി | 2026
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും വീടിനുള്ളിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ. എംടെക് ബിരുദധാരിയായ ഗ്രീമയെ ഭർത്താവ് ബി.എം. ഉണ്ണികൃഷ്ണൻ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. ഗ്രീമയ്ക്ക് വിദ്യാഭ്യാസം കുറവാണെന്നും അവർ ‘മോഡേൺ’ അല്ലെന്നും പറഞ്ഞായിരുന്നു ഉണ്ണികൃഷ്ണന്റെ പരിഹാസം.
വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപേ അയർലൻഡിലേക്ക് പോയ ഉണ്ണികൃഷ്ണൻ, പിന്നീട് ഗ്രീമയെ വിളിക്കാനോ അവരുടെ ഫോൺ കോളുകൾ സ്വീകരിക്കാനോ തയ്യാറായിരുന്നില്ല. 200 പവൻ സ്ത്രീധനമായി നൽകിയിട്ടും അത് കുറഞ്ഞുപോയെന്ന് പറഞ്ഞ് ഉണ്ണികൃഷ്ണന്റെ വീട്ടുകാർ ഗ്രീമയെ ആക്ഷേപിച്ചിരുന്നതായും ആരോപണമുണ്ട്. തനിക്ക് ഇതിലും വലിയ ബന്ധങ്ങൾ ലഭിക്കുമായിരുന്നുവെന്ന് ഉണ്ണികൃഷ്ണൻ ഗ്രീമയെ വിശ്വസിപ്പിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണന്റെ വീട്ടിലെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ഗ്രീമയെയും അമ്മ സജിതയെയും ഉണ്ണികൃഷ്ണൻ പരസ്യമായി അപമാനിച്ചിരുന്നു. പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി ഒപ്പം വരണമെന്ന് ഗ്രീമ ആവശ്യപ്പെട്ടെങ്കിലും ആൾക്കൂട്ടത്തിന് നടുവിൽ വെച്ച് ആക്ഷേപിക്കുകയായിരുന്നു. ഇതിൽ മനംനൊന്ത് കുഴഞ്ഞുവീണ സജിതയെയും കൂട്ടി മടങ്ങിയ ഗ്രീമ വലിയ മാനസികാഘാതത്തിലായിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഇരുവരെയും കമലേശ്വരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
Content Highlights
Shocking details emerge in the suicide of mother and daughter in Kamaleswaram.
Relatives allege that Unnikrishnan constantly mocked his M.Tech graduate wife, Greema, for being “not modern” and “less educated.”
Despite receiving 200 sovereigns of gold, the husband’s family harassed her for more dowry.
Unnikrishnan, working in Ireland, allegedly ignored Greema’s calls and distanced himself after marriage.
The duo took the extreme step after being publicly insulted by Unnikrishnan during a family funeral visit.




















































