New Delhi | December 9, 2025
പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാക്ക് ചെയ്തത് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെയല്ലെന്നും ജനങ്ങളുടെ മനസിനെയാണെന്നും നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് പ്രതികരിച്ചു. ലോക്സഭയിൽ എസ്ഐആറിന്മേൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു കങ്കണയുടെ പരാമർശം.
രാഹുൽ ഗാന്ധിയെ വിമർശിച്ചു
വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിയെ കങ്കണ രൂക്ഷമായി വിമർശിച്ചു. ഒരു വർഷത്തിലേറെയായി പാർലമെന്റിനകത്തും പുറത്തും രാഹുൽ ഉയർത്തുന്ന ഈ ആരോപണത്തെ തങ്ങൾ തള്ളിക്കളയുകയാണെന്ന് കങ്കണ പറഞ്ഞു.
ബ്രസീലിയൻ യുവതിയോട് മാപ്പ്
ഹരിയാനയിലെ വോട്ടർ പട്ടികയിൽ പ്രത്യക്ഷപ്പെട്ട ബ്രസീലിയൻ യുവതിയോട് കങ്കണ മാപ്പ് പറഞ്ഞു. ഒരു സ്ത്രീ എന്ന നിലയിൽ അവരുടെ ആത്മാഭിമാനത്തിന് വിലയുണ്ടെന്നും ഒരു തെളിവും ഇല്ലാതെയാണ് യുവതിയുടെ ചിത്രം പുറത്തുവിട്ടതെന്നും താൻ അവരോട് മാപ്പ് ചോദിക്കുകയാണെന്നും കങ്കണ പറഞ്ഞു.
രാഹുൽ-അമിത്ഷാ വാക്പോര്
അതേസമയം, വോട്ട് ചോരിയെച്ചൊല്ലി ലോക്സഭയിൽ രാഹുൽ ഗാന്ധിയും അമിത് ഷായും തമ്മിൽ ഇന്ന് കനത്ത വാക്പോര് ഉണ്ടായി. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത് സർക്കാരിനുവേണ്ടിയല്ലെന്നും കോൺഗ്രസ് കാലത്താണ് രാജ്യത്ത് ആദ്യത്തെ എസ്ഐആർ നടന്നതെന്നും അമിത് ഷാ പറഞ്ഞു.
മറുപടിയായി തെരഞ്ഞെടുപ്പ് കമ്മീഷന് എന്തിന് സർക്കാർ പൂർണ പരിരക്ഷ നൽകി എന്ന് വ്യക്തമാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ രൂക്ഷമായ വാക്പോരാണ് നടന്നത്.
അമിത് ഷായുടെ പ്രതികരണം
രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി ആരോപണങ്ങളെ കടന്നാക്രമിക്കുകയാണ് അമിത് ഷാ ചെയ്തത്. വോട്ടർ പട്ടികയിലെ പുതുക്കലുകൾ സുതാര്യമായ തെരഞ്ഞെടുപ്പിന് അനിവാര്യമെന്ന് അദ്ദേഹം വാദിച്ചു.
അനധികൃതമായി വോട്ടർ പട്ടികയിൽ കയറിയവരെ പുറത്താക്കുക തന്നെ വേണമെന്നും വിദേശികൾക്കുള്ളതല്ല രാജ്യത്തെ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിൽ ഉണ്ടായത് വോട്ടർ പട്ടികയിലെ സാങ്കേതിക പിഴവ് മാത്രമാണെന്നും വോട്ട് ചോരിയല്ലെന്നും അമിത് ഷാ വ്യക്തമാക്കി.
താൻ എന്ത് പറയണമെന്ന് രാഹുൽ ഗാന്ധിയല്ല തീരുമാനിക്കേണ്ടതെന്നും താൻ പറയുന്നത് കേൾക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്നും അമിത് ഷാ പറഞ്ഞു.
ചരിത്രപരമായ ആരോപണങ്ങൾ
ആദ്യമായി വോട്ട് ചോരി നടത്തിയത് നെഹ്‌റുവും ഇന്ദിരാഗാന്ധിയുമാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. പൗരത്വം ലഭിക്കുന്നതിന് മുമ്പ് സോണിയ ഗാന്ധി വോട്ടർ പട്ടികയിൽ ഉൾപ്പെട്ടുവെന്നും അമിത് ഷാ ആരോപിച്ചു.
ഇതിനെതിരെ കെ സി വേണുഗോപാൽ രംഗത്തുവന്നു. ഈ കേസ് തള്ളിയതാണെന്നും സോണിയ ഗാന്ധി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തുവെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും കെ സി വേണുഗോപാൾ അമിത് ഷായ്ക്ക് മറുപടി നൽകി.
Kangana Ranaut says Modi hacked people’s hearts, not EVMs
Sharply criticized Rahul Gandhi on vote theft allegations
Apologized to Brazilian woman whose photo appeared in Haryana voter list
Said allegations being made for over a year are baseless
Heated exchange between Rahul Gandhi and Amit Shah in Lok Sabha
Amit Shah says Election Commission doesn’t work for government
First SIR happened during Congress rule, says Amit Shah
Haryana incident was technical error, not vote theft
Amit Shah says unauthorized entries must be removed from voter lists
Elections not for foreigners, says Amit Shah
Alleged Nehru and Indira Gandhi first committed vote theft
Claimed Sonia Gandhi enrolled before getting citizenship
KC Venugopal countered saying case was dismissed
Challenges Amit Shah to prove Sonia Gandhi voted




















































