തിരുവനന്തപുരം | 22, ജനുവരി | 2026
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങളും പാരടിപ്പാട്ടുകളും നിയമസഭയെ പ്രക്ഷുബ്ധമാക്കി. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് ഏറെ ചർച്ചയായ ‘പോറ്റിയേ കേറ്റിയേ’ എന്ന പാരടി ഗാനം സഭയിൽ ആലപിച്ചും ബാനറുകൾ ഉയർത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചു. “സ്വർണ്ണം കട്ടവരാരപ്പാ? സഖാക്കളാണേ അയ്യപ്പാ” എന്ന് പ്രതിപക്ഷം പാടിയപ്പോൾ, “കോൺഗ്രസാണേ അയ്യപ്പാ” എന്ന് തിരുത്തിപ്പാടിക്കൊണ്ടാണ് മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ ഇതിനെ പ്രതിരോധിച്ചത്.
കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി നിൽക്കുന്ന ചിത്രം ഉയർത്തിക്കാട്ടിയാണ് ഭരണപക്ഷം പ്രതിപക്ഷ നീക്കത്തെ നേരിട്ടത്. സോണിയാ ഗാന്ധിയെ സ്വർണ്ണം കട്ടവർ രണ്ട് തവണ കാണാൻ പോയത് എന്തിനാണെന്ന് മന്ത്രി വി. ശിവൻകുട്ടി ചോദിച്ചു. സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും വീട് റെയ്ഡ് ചെയ്യണമെന്നും അദ്ദേഹം സഭയിൽ ആവശ്യപ്പെട്ടു.
കേരളത്തിലെ സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് ലഭിക്കാത്ത പ്രവേശനം ഉണ്ണികൃഷ്ണൻ പോറ്റിക്ക് സോണിയാ ഗാന്ധിയുടെ വസതിയിൽ എങ്ങനെ ലഭിച്ചുവെന്ന് മന്ത്രി വീണാ ജോർജ് ചോദിച്ചു. ഭരണപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ മറുപടിയില്ലാതെ പ്രതിപക്ഷം ഒളിച്ചോടുകയാണെന്നും അവർ കുറ്റപ്പെടുത്തി. ബഹളം രൂക്ഷമായതോടെ സഭാ നടപടികൾ നിർത്തിവെച്ച് പിരിയുകയായിരുന്നു
content Highlights
Chaos in Kerala Assembly over Sabarimala gold theft case parody songs.
Opposition protests with banners and parodies mocking the government.
Minister V. Sivankutty counters by alleging Congress involvement and targets Sonia Gandhi.
Minister Veena George questions the relationship between the accused and top Congress leadership.
Assembly adjourned following a heated exchange between the treasury and opposition benches.




















































