തിരുവനന്തപുരം | 29, ജനുവരി | 2026
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വർഷത്തിൽ ജനക്ഷേമത്തിന് മുൻഗണന നൽകിക്കൊണ്ട് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്. സാമൂഹിക സുരക്ഷാ പെൻഷനായി മാത്രം 14,500 കോടി രൂപയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അടുത്ത സാമ്പത്തിക വർഷത്തേക്ക് വകയിരുത്തിയത്. എൽഡിഎഫ് സർക്കാർ അധികാരമേറ്റത് മുതൽ ക്ഷേമ പെൻഷൻ തുക ഘട്ടംഘട്ടമായി ഉയർത്തിയെന്നും അത് ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചുവെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു.
സ്ത്രീ സുരക്ഷയ്ക്ക് വലിയ കരുതൽ:
സ്ത്രീകൾക്കായി പ്രത്യേകമായി പ്രഖ്യാപിച്ച ‘മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതി’ക്ക് 3,820 കോടി രൂപ നീക്കിവെച്ചു. 35-നും 60-നും ഇടയിൽ പ്രായമുള്ള, മറ്റ് സാമൂഹിക ക്ഷേമ പെൻഷനുകളുടെ പരിധിയിൽ വരാത്ത സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ ഉറപ്പുവരുത്തുന്ന പദ്ധതിയാണിത്. ഏകദേശം 3720 കോടി രൂപ ഈ പദ്ധതിക്കായി മാറ്റിവെച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന പോയിന്റുകൾ:
- കേരളത്തിലെ ജനസംഖ്യയുടെ 30 ശതമാനത്തോളം പേർക്ക് വിവിധ ക്ഷേമ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.
- നേരിട്ടും അല്ലാതെയും ഏകദേശം ഒരു കോടി ജനങ്ങളിലേക്ക് സർക്കാർ സഹായമെത്തുന്നു.
- രാജ്യത്തെ മുതിർന്ന പൗരന്മാരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അവർക്കായി പ്രത്യേക ‘എൽഡർലി ബജറ്റ്’ (Elderly Budget) അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി.
- ആശാ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും പ്രതിമാസം 1,000 രൂപ ഓണറേറിയം വർദ്ധിപ്പിച്ചു.
സാമ്പത്തിക ഞെരുക്കത്തിനിടയിലും സാധാരണക്കാരുടെ പോക്കറ്റിലേക്ക് പണമെത്തുന്ന പദ്ധതികൾ മുടക്കില്ലെന്ന ഉറപ്പാണ് സർക്കാർ ഈ ബജറ്റിലൂടെ നൽകുന്നത്.
Content Highlights
- The Kerala Budget 2026-27 allocates ₹14,500 crore for social security pensions.
- Earmarked ₹3,820 crore for the Chief Minister’s Sthree Suraksha (Women’s Safety) Scheme.
- The Sthree Suraksha Scheme provides ₹1,000 monthly to women aged 35–60 not covered by other pensions.
- FM K.N. Balagopal highlights that government aid now reaches nearly one crore people in the state.
- Wage hikes announced for Anganwadi and ASHA workers (₹1,000 increase in honorarium).




















































