തിരുവനന്തപുരം I ഡിസംബർ 29, 2025
തിരുവനന്തപുരം: കോൺഗ്രസിനും ബി.ജെ.പിക്കുമെതിരെ കടുത്ത വിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെതിരുവനന്തപുരം I ഡിസംബർ 29, 2025ക്രട്ടറി എം.വി. ഗോവിന്ദൻ. ഏത് നിമിഷവും ബി.ജെ.പിയായി മാറാൻ കഴിയുന്നവരാണ് കോൺഗ്രസ് നേതാക്കളെന്ന് അദ്ദേഹം പരിഹസിച്ചു. കോൺഗ്രസ് പ്രവർത്തക സമിതിയിൽ വരെ ആർ.എസ്.എസ് അനുകൂലികളുണ്ടെന്നും മതവർഗീയ ശക്തികൾക്ക് സമൂഹത്തിൽ സ്വീകാര്യത ലഭിക്കുന്ന അപകടകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റത്തൂരിലെ കോൺഗ്രസ് നേതാക്കളുടെ കൂറുമാറ്റം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
ശബരിമല വിവാദം: കുറ്റപത്രം വരട്ടെ
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ എ. പത്മകുമാറിനെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ വ്യക്തത വേണമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. സ്വർണ്ണക്കൊള്ളയിൽ ഇവർക്ക് നേരിട്ട് പങ്കുണ്ടോ അതോ ഭരണനേതൃത്വത്തിന് നോട്ടക്കുറവ് മാത്രമാണോ ഉണ്ടായത് എന്ന കാര്യത്തിൽ കൃത്യമായ വിവരം ലഭിക്കണം. പോലീസിന്റെ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം മാത്രമേ പാർട്ടി തലത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമങ്ങൾക്കെതിരെ വിമർശനം
“നടപടി എടുത്താൽ ഉടൻ തന്നെ സ്വർണ്ണക്കൊള്ളയിൽ പാർട്ടി നടപടി എന്ന് മാധ്യമങ്ങൾ വാർത്ത നൽകില്ലേ? മാധ്യമങ്ങളുടെ പിന്നാലെ പോയി നടപടിയെടുക്കുന്ന പാർട്ടിയല്ല സി.പി.ഐ.എം. അങ്ങനെയൊരു ധാരണ ആർക്കും വേണ്ട,” എന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ശബരിമല വിഷയം രാഷ്ട്രീയമായി തിരിച്ചടിയായോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല.
Content Highlight: CPIM State Secretary MV Govindan criticized Congress, stating its leaders could join BJP anytime and alleging RSS sympathizers are even in the Congress Working Committee. He also commented on party action regarding A. Padmakumar in the Sabarimala case




















































