തിരുവനന്തപുരം | 19, ജനുവരി | 2026.
വർഗീയതയ്‌ക്കെതിരായ പോരാട്ടത്തിൽ വി.ഡി. സതീശൻ പുതയ്ക്കേണ്ടത് ജമാഅത്തെ ഇസ്‌ലാമിയുടെ വീരാളിപ്പട്ടാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വർഗീയതയോട് ഏറ്റുമുട്ടി വീരാളിപ്പട്ട് പുതച്ചു കിടക്കും എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമിയെ ഒപ്പം ചേർത്ത് യു.ഡി.എഫ് മുന്നോട്ട് പോകുമ്പോൾ എന്ത് വർഗീയ വിരുദ്ധ പോരാട്ടമാണ് സതീശൻ നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു.
”ആർ.എസ്.എസുകാരുടെ മുന്നിൽ പോയി വഴങ്ങിയതിന് സതീശൻ ഇതുവരെ മറുപടി നൽകിയിട്ടില്ല. ജമാഅത്തെ ഇസ്‌ലാമിയെ ഇനിയും ഒപ്പം കൂട്ടുമെന്നാണ് പറയുന്നത്. ഇങ്ങനെ വർഗീയ കക്ഷികളെ കൂട്ടുപിടിച്ചു കൊണ്ട് വർഗീയതയ്‌ക്കെതിരെ സംസാരിക്കുന്നത് വെറും പ്രഹസനമാണ്. യഥാർത്ഥത്തിൽ ജമാഅത്തെ ഇസ്‌ലാമിയുമായി ചേർന്നാണ് സതീശൻ വീരാളിപ്പട്ട് പുതക്കേണ്ടത്,” എം.വി. ഗോവിന്ദൻ പരിഹസിച്ചു.
എസ്.എൻ.ഡി.പി-എൻ.എസ്.എസ് ഐക്യ നീക്കങ്ങളെ സി.പി.ഐ.എം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി. കേരളം പോലൊരു വൈവിധ്യമാർന്ന സമൂഹത്തിൽ എല്ലാ സാമുദായിക വിഭാഗങ്ങളും ഐക്യപ്പെട്ട് സാഹോദര്യത്തോടെ മുന്നോട്ട് പോകുന്നത് നല്ല കാര്യമാണ്. ഐക്യമുണ്ടാകുന്നത് സംഘർഷാത്മകമായ സാഹചര്യം ഒഴിവാക്കാൻ സഹായിക്കും. സാമുദായിക സംഘടനകളുടെ യോജിപ്പിനെ സി.പി.ഐ.എം വ്യക്തിപരമായല്ല കാണുന്നതെന്നും എല്ലാ വിഭാഗങ്ങളും ഒന്നിച്ച് നീങ്ങുന്നതാണ് പാർട്ടിയുടെ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights
M.V. Govindan slams V.D. Satheesan over his “Veeralippattu” (silk shroud) comment, linking him to Jamaat-e-Islami.
Questions UDF’s secular credentials while maintaining an alliance with Jamaat-e-Islami.
Welcomes the potential unity between SNDP and NSS, stating it fosters social harmony in Kerala.
Asserts that CPIM views the unity of communal and social organizations as a positive step toward brotherhood.
Reminds that Satheesan is yet to answer for his alleged compromises with the RSS in the past.




















































