പെരുമ്പാവൂർ | 15, ജനുവരി | 2026.
പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പി ടി എയുടെ നേതൃത്വത്തിൽ നഗരസഭാ ജനപ്രതിനിധികൾക്ക് ആദരം നൽകി. മുനിസിപ്പൽ ചെയർപേഴ്സൺ കെ. എൻ. സംഗീത, വൈസ് ചെയർമാൻ ബിജു ജോൺ ജേക്കബ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജി സി. പണിക്കർ, വാർഡ് കൗൺസിലർ ഹൈറുന്നീസ അൻവർ എന്നിവരാണ് സ്കൂളിന്റെ ആദരം ഏറ്റുവാങ്ങിയത്. സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ പുരോഗതിക്കായി നഗരസഭയുടെ ഭാഗത്തുനിന്ന് എല്ലാവിധ സഹകരണവും ശ്രദ്ധയും ഉണ്ടാകുമെന്ന് ജനപ്രതിനിധികൾ ചടങ്ങിൽ ഉറപ്പുനൽകി.
സ്കൂളിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്കൂൾ ലീഡറും ചെയർപേഴ്സണും ചേർന്ന് ജനപ്രതിനിധികൾക്ക് നിവേദനം സമർപ്പിച്ചു. പി ടി എ പ്രസിഡന്റ് അസിം സി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ റീന ജി. സ്വാഗതം ആശംസിച്ചു. എസ്.എം.സി ചെയർമാൻ ഷാ പി. മുഹമ്മദ്, പി ടി എ വൈസ് പ്രസിഡന്റ് സമിജ മുജീബ്, മദർ പി ടി എ പ്രസിഡന്റ് സബിത തുടങ്ങിയവർ സംസാരിച്ചു.
പി ടി എ അംഗങ്ങളായ നവാസ്, മുജീബ്, അധ്യാപകരായ റഷീന കെ. എച്ച്, തസ്മിൻ, മുജീബ്, ഗായത്രി, ചന്ദ്രലാൽ, പ്രശാന്ത് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Content Highlights
Perumbavoor Municipality representatives honored at Gov. Girls HSS.
Municipal Chairperson K.N. Sangeetha and other officials received the honors.
Municipality promises full support for the school’s academic and physical development.
School leaders submitted a memorandum regarding school needs to the officials.
Event organized by the PTA with participation from SMC and teaching staff.




















































