കോഴിക്കോട് | 28, ജനുവരി | 2026
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് സർക്കാരിനുമെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി പി.വി. അൻവർ എംഎൽഎ. പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസറാണെന്നും പിണറായി വിജയനെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത് പറഞ്ഞാലും അനുസരിക്കാൻ താൻ തയ്യാറാണെന്നും അൻവർ പ്രഖ്യാപിച്ചു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വർഗീയതയാണ് മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ അനുചരന്മാരുടെയും വായയിൽ നിന്ന് വരുന്നതെന്ന് അൻവർ ആരോപിച്ചു. “കേരളത്തിൽ പിണറായിസം അവസാനിക്കാൻ പോവുകയാണ്. മുഖ്യമന്ത്രിയുടെ തകർച്ചയ്ക്ക് കാരണം മുഹമ്മദ് റിയാസാണ്. മരുമോനിസമാണ് ഇപ്പോൾ കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ നടപ്പാകുന്നത്,” അൻവർ തുറന്നടിച്ചു.
ലക്ഷ്യം യുഡിഎഫ് വിജയം:
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം മുഴുവൻ യുഡിഎഫിന് അനുകൂലമാകുമെന്നും അതിൽ ആദ്യത്തെ ആഘാതം ബേപ്പൂർ മണ്ഡലത്തിലായിരിക്കുമെന്നും അൻവർ പ്രവചിച്ചു. ബേപ്പൂർ മണ്ഡലത്തിന് താൻ പ്രത്യേക പരിഗണന നൽകും. പരമാവധി മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിക്കാനാണ് ആഗ്രഹം. സീറ്റുകൾക്കായി താൻ ഒരു ഉപാധിയും മുന്നോട്ടുവെച്ചിട്ടില്ലെന്നും എല്ലാം യുഡിഎഫ് നേതൃത്വത്തിന് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കേരളത്തിൽ എവിടെയും മത്സരിക്കാൻ തൃണമൂൽ കോൺഗ്രസ് തയ്യാറാണെന്ന് അൻവർ ആവർത്തിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രകടമാകാത്ത ശക്തമായ ഭരണവിരുദ്ധ വികാരം നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അത് യുഡിഎഫിന് വലിയ വിജയം സമ്മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights
- P.V. Anwar calls ‘Pinarayism’ and ‘Marumonism’ the cancer of democratic Kerala.
- Anwar pledges unconditional support to the UDF leadership to oust the Pinarayi Vijayan government.
- He alleges that the CM and his close circle are spreading unprecedented communalism in the state.
- Predicts a massive UDF victory, starting with the Beypore constituency.
- Confirms TMC’s readiness to contest in Kerala while maintaining that he has no specific seat demands from the UDF.




















































