പാലക്കാട് I ഡിസംബർ 13, 2025
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയത്തിൽ പ്രതികരിച്ച് പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ. ജനം പ്രബുദ്ധരാണെന്നും, എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുകയും കാണേണ്ടത് കാണുകയും ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ജനം പ്രബുദ്ധരാണ്..
എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുക തന്നെ ചെയ്യും… എത്ര മറച്ചാലും അവർ കാണേണ്ടത് അവർ കാണുക തന്നെ ചെയ്യും….
ലൈംഗിക പീഡനാരോപണ കേസിനെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ മുന്നേറ്റത്തിൽ രാഹുൽ നടത്തിയ പ്രതികരണം ശ്രദ്ധേയമാകുകയാണ്.
People are enlightened; they hear what they should, see what they should’: Rahul Mankuttathil reacts to Congress victory, posts on Facebook.




















































