തിരുവനന്തപുരം | 25 ഡിസംബർ, 2025
തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വൻമുന്നേറ്റമുണ്ടാക്കിയതിന്റെ ആവേശത്തിൽ സത്യപ്രതിജ്ഞ ചെയ്ത ബിജെപി അംഗങ്ങളുടെ ഭാഗത്ത് നിന്ന് സത്യപ്രതിജ്ഞയിൽ ചട്ടലംഘനമുണ്ടായെന്ന് ആരോപിച്ച് പരാതിയുമായി എൽഡിഎഫ്.
20 കൗൺസിലർമാർക്കെതിരെ പരാതി
ബിജെപി മാത്രമല്ല ചില കോൺഗ്രസ് കൗൺസിലർമാരും ചട്ടലംഘനം നടത്തിയെന്ന് കാണിച്ചാണ് സിപിഎം പരാതി നൽകിയത്. കോൺഗ്രസ്, ബിജെപി കൗൺസിലർമാർക്ക് എതിരെ സത്യവാചകം ചൊല്ലിയതിലുള്ള ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി.
20 കൗൺസിലർമാർക്ക് എതിരായ പരാതി സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകി. കാവിലമ്മ, ബലിദാനികൾ തുടങ്ങിയവരുടെ പേരിൽ സത്യവാചകം ചൊല്ലിയെന്നാണ് പരാതി.
ഇത് നിയമവ്യവസ്ഥകളുടെ ബോധപൂർവമായ ലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ബിജെപി വി വി രാജേഷിനെ പ്രഖ്യാപിച്ച ദിവസം തന്നെയാണ് സിപിഎമ്മിന്റെ പരാതിയും ചർച്ചയാകുന്നത്.
വി വി രാജേഷ് മേയറായി
ആർ ശ്രീലേഖ, വി വി രാജേഷ് എന്നിവരുടെ പേരുകളാണ് മേയർസ്ഥാനത്തേക്ക് അവസാന നിമിഷങ്ങളിൽ പരിഗണനയിലുണ്ടായിരുന്നത്. എന്നാൽ, ആർഎസ്എസിന്റെ പിന്തുണ വി വി രാജേഷിന് ലഭിച്ചതോടെ അദ്ദേഹത്തിന് മുൻതൂക്കം ലഭിച്ചു.
ശ്രീലേഖയുമായി ചർച്ച
ഇതിനിടെ, ബിജെപി സംസ്ഥാന നേതൃത്വം ആർ ശ്രീലേഖയുമായി ചർച്ച നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്, ജില്ലാ പ്രസിഡന്റ് കരമന ജയൻ എന്നിവരാണ് ശ്രീലേഖയുമായി ചർച്ച നടത്തിയത്.
ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കും ശ്രീലേഖയെ പരിഗണിച്ചില്ല. പകരം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വിജയസാധ്യതയുള്ള ഒരു സീറ്റിൽ ശ്രീലേഖയെ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. ആശാനാഥിനെയാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ബിജെപി തിരഞ്ഞെടുത്തത്.
Highlights
CPM files complaint against oath-taking violation in Thiruvananthapuram Corporation
20 councillors including BJP and Congress members named in complaint
Accused of taking oath in names of Kavilamma and martyrs
CPM district secretary V Joy filed complaint with Election Commission
VV Rajesh announced as BJP Mayor candidate
R Sreelekha not considered for Deputy Mayor post
Ashanath selected as Deputy Mayor
RSS support helped Rajesh get preference
Sreelekha may contest Assembly elections from winnable seat




















































