കോതമംഗലം | 15, ജനുവരി | 2026.
പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെ ഉടമസ്ഥതയിലുള്ള ടി.വി.ജെ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ 44-ാമത് വാർഷികാഘോഷം ജനുവരി 16 വെള്ളിയാഴ്ച നടക്കും. സ്കൂൾ മാനേജർ എലിയാസ് ജോർജിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജോർജ് ഉദ്ഘാടനം ചെയ്യും. ‘എന്റെ നാട്’ ചെയർമാൻ ഷിബു തെക്കുംപുറം ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.
സെന്റ് ജോൺസ് പള്ളി വികാരി റവ. ഫാ. ജോൺ കോമയിൽ അനുഗ്രഹപ്രഭാഷണം നടത്തും. വാർഷികാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, പൂർവ്വവിദ്യാർത്ഥി സംഗമം, അധ്യാപക-രക്ഷാകർതൃ സംഗമം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റുകളും പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. ആഘോഷ പരിപാടികൾക്കായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്കൂൾ ഹെഡ്മിസ്ട്രസ് നീത പോൾ, പ്രിൻസിപ്പൽ ഇൻ ചാർജ് എമിലി കുര്യാക്കോസ് എന്നിവർ അറിയിച്ചു.
Content Highlights
44th Annual Day celebration of TVJ Memorial Higher Secondary School, Pindimana, to be held on Jan 16.
Grama Panchayat President K.P. George to inaugurate the event.
Shibu Thekkumpuram, Chairman of ‘Ente Naadu’, to be the chief guest.
Programs include alumni meet, cultural events, and endowment distribution.
Event managed by St. John’s Jacobite Syrian Church authorities.




















































