പെരുമ്പാവൂർ | 30 ഡിസംബർ, 2025
കാക്കനാട്: എറണാകുളം പി.ഐ.യു (PMGSY) പരിധിയിൽ വരുന്ന വല്ലം – തൊടാപറമ്പ് – കാവുംപറമ്പ് – വഞ്ചിപ്പുര റോഡിൽ അടിയന്തിര ടാറിങ് പ്രവൃത്തികൾ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി നാളെ (ഡിസംബർ 31) മുതൽ പ്രസ്തുത റോഡിൽ പൂർണ്ണമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
റോഡിൽ പിഷാരിക്കൽ അമ്പലം മുതൽ തൊടാപറമ്പ് വരെയുള്ള ഭാഗത്താണ് ടാറിങ് പ്രവൃത്തികൾ നടക്കുന്നത്. ടാറിങ് നടക്കുന്നതിനാൽ ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം ഡിസംബർ 31 മുതൽ സാധ്യമാകില്ല. അതിനാൽ പ്രസ്തുത ഭാഗത്തെ പ്രദേശവാസികളും യാത്രക്കാരും ഗതാഗതത്തിനായി ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതാണെന്ന് അറിയിപ്പിൽ പറയുന്നു.
ഗതാഗത നിയന്ത്രണം സംബന്ധിച്ച വിവരം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിനും (കാക്കനാട്), കുറുപ്പുംപടി സബ് ഇൻസ്പെക്ടർക്കും, കൂവപ്പടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും ഔദ്യോഗികമായി കൈമാറിയിട്ടുണ്ട്. പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കുന്നതിനായി യാത്രക്കാർ സഹകരിക്കണമെന്ന് പി.എം.ജി.എസ്.വൈ (PMGSY) വിഭാഗം അറിയിച്ചു.
Content Highlight: Traffic is fully restricted on the Vallam – Vanchippura road starting December 31, 2025, due to urgent PMGSY road tarring works between Pisharikkal Temple and Thodaparambu




















































