കോഴിക്കോട് | 18, ജനുവരി | 2026.
സ്വകാര്യ ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി. കോഴിക്കോട് മാങ്കാവ് സ്വദേശി ദീപക് ആണ് മരിച്ചത്. യുവതി യുവാവിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ഇത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
ബസ് യാത്രയ്ക്കിടെ ദീപക് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി ദൃശ്യങ്ങൾ സഹിതം ഇൻസ്റ്റാഗ്രാമിലൂടെയും മറ്റും വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് യുവാവിനെതിരെ ഉണ്ടായത്. എന്നാൽ യുവാവിനെതിരെ ഉയർന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തിയതാണ് മരണത്തിലേക്ക് നയിച്ചതെന്നും ദീപക്കിന്റെ ബന്ധുക്കൾ ആരോപിച്ചു.
സംഭവത്തിൽ വീഡിയോ പങ്കുവെച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെയും യുവതിക്കെതിരെയും സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനം ഉയരുന്നുണ്ട്. യുവാവിനെതിരെ നിയമപരമായ പരാതി നൽകുന്നതിന് പകരം മുഖം വ്യക്തമാകുന്ന രീതിയിൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് തെറ്റാണെന്ന വാദമാണ് ഉയരുന്നത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights
Deepak, a native of Mankavu, found dead following allegations of sexual harassment on a bus.
A woman had recorded a video of the youth and shared it on social media, accusing him of misconduct.
Family alleges that Deepak committed suicide due to severe character assassination and cyberbullying.
Outrage grows against the woman and social media influencers who circulated the video without police verification.
Local police have initiated an investigation into the circumstances leading to the death.




















































