പെരുമ്പാവൂർ I ഡിസംബർ 13, 2025
ഒക്കൽ പഞ്ചായത്തിൽ ഒരേ വാർഡിൽ, ഒരേ ചിഹ്നത്തിൽ തുടർച്ചയായി നാലാമതും വിജയിച്ച് ഒക്കൽ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പി.കെ. സിന്ധു ടീച്ചർ ചരിത്രനേട്ടം ആവർത്തിച്ചു. ഒക്കൽ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാണ് ടീച്ചർ ഇത്തവണയും വിജയം ഉറപ്പിച്ചത്.
തുടർച്ചയായ വിജയങ്ങൾ, ഭരണപദവികൾ
അഞ്ചുവർഷത്തെ സേവനത്തിന്റെ വിവിധ പടവുകൾ പിന്നിട്ടാണ് സിന്ധു ടീച്ചറുടെ ഈ നാലാം വിജയം. ആദ്യ തവണ വാർഡ് മെമ്പർ, രണ്ടാം തവണ സ്ഥിരം സമിതി അധ്യക്ഷ, മൂന്നാം തവണ പഞ്ചായത്ത് ഉപാധ്യക്ഷ എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷമാണ് ഇത്തവണ ജനവിധി തേടിയതും വിജയിച്ചതും.
ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ ബയോളജി അധ്യാപികയാണ് സിന്ധു ടീച്ചർ. ഭർത്താവ് വി.ബി. ശശി ഇതേ സ്കൂളിലെ റിട്ട. ലാബ് അസിസ്റ്റന്റും കോൺഗ്രസിന്റെ ബ്ലോക്ക് ജനറൽ സെക്രട്ടറിയുമാണ്. നാല് പതിറ്റാണ്ടായി പൊതുരംഗത്ത് സജീവമായ ഈ ദമ്പതികൾക്ക് രണ്ടു പെൺമക്കളും രണ്ട് പേരക്കുട്ടികളുമുണ്ട്.
Teacher P.K. Sindhu achieves historic feat with fourth consecutive win in the same ward; maintains UDF’s stronghold in Okkal




















































