തിരുവനന്തപുരം: ഷാജഹാൻ, സ്നേഹിതൻ, തില്ലാന തില്ലാന എന്നിങ്ങനെ തമിഴ്, മലയാളം സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ നടൻ കൃഷ്ണ തന്റെ സിനിമാജീവിതത്തെക്കുറിച്ച് ഹൃദയം തുറന്നു. കരിയറിൽ വന്ന അവസരങ്ങൾ പലതും നിരസിച്ചതിന്റെ ഫലം ഇപ്പോൾ അനുഭവിക്കുകയാണെന്ന് നടൻ സമ്മതിച്ചു. എഡിറ്റോറിയൽ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് കൃഷ്ണ ഇക്കാര്യങ്ങൾ തുറന്നുപറയുന്നത്.
ചോക്ലേറ്റ് ഹീറോസിന്റെ കാലഘട്ടം
“അന്നത്തെ കാലത്ത് ചോക്ലേറ്റ് ഹീറോസ് എന്നാൽ ഞാനും ചാക്കോച്ചനും മാത്രമായിരുന്നു. ചാക്കോച്ചന് ഏതെങ്കിലും ഡേറ്റ് പ്രശ്നം ഉണ്ടായാൽ ആ സ്ക്രിപ്റ്റ് നേരെ എന്റെ അടുത്തെത്തുമായിരുന്നു. പുതുമയെ വലിയതായി കണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നില്ല അത്,” കൃഷ്ണ ഓർമിച്ചു.
കരിയർ ബ്രേക്കും തിരിച്ചടികളും
ആ സമയത്ത് ഒരു ഇടവേള എടുക്കേണ്ടി വന്നതായി നടൻ പറഞ്ഞു. “എനിക്ക് വന്നത് നല്ല സ്ക്രിപ്റ്റുകളായിരുന്നില്ല. വന്ന അവസരങ്ങൾ പലതും ഞാൻ തള്ളിക്കളഞ്ഞു. അത് എന്റെ തെറ്റുകൂടിയാണ്. അവസരങ്ങൾ ഒരിക്കലും നിരസിക്കരുതായിരുന്നു. അതിന്റെ ഫലം ഇപ്പോൾ ഞാൻ അനുഭവിക്കുകയാണ്. എങ്കിലും ഇപ്പോൾ കുഴപ്പമില്ല, എന്റെ പക്കലുള്ളതിൽ ഞാൻ സന്തുഷ്ടനാണ്,” കൃഷ്ണ പറഞ്ഞു.
ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ സിനിമ
ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത സാഹസം എന്ന സിനിമയാണ് അടുത്തിടെ തിയേറ്ററിലെത്തിയ കൃഷ്ണയുടെ ചിത്രം. റംസാൻ, അജു വർഗീസ്, സജിൻ ചെറുക്കയിൽ, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ്സ ജോസഫ്, വർഷ രമേഷ്, വിനീത് തട്ടിൽ, മേജർ രവി, ഭഗത് മാനുവൽ, കാർത്തിക്, ജയശ്രീ, ആൻ സലിം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ‘ഓണം മൂഡ്’ എന്ന ഗാനം റിലീസിന് മുമ്പേ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരുന്ന
| MalayalamCinema | ChocolateHero KalabhavaanMani | MollywoodActor |




















































