Hyderabad | December 03, 2025
സാമന്തയ്ക്കും സംവിധായകൻ രാജ് നിദിമോരുവിനും വിവാഹജീവിതത്തിൽ ഇത് രണ്ടാം മൂഴമാണ്. ‘ഫാമിലി മാൻ’ വെബ് സീരീസിനായി ഒന്നിച്ച ഇവർ ജീവിതത്തിലും ഒന്നിച്ചു. ഡിസംബർ ഒന്നിന് വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ എല്ലാവരും ശ്രദ്ധിച്ചത് സാമന്തയുടെ വിരലിലെ മോതിരത്തിലേക്കായിരുന്നു.
വിന്റേജ് ശൈലിയിലുള്ള വജ്ര മോതിരം…
വിന്റേജ് ശൈലിയെ അനുസ്മരിപ്പിക്കുന്ന വജ്ര മോതിരമാണ് സാമന്തയുടെ വിരലിൽ രാജ് അണിയിച്ചത്. പരമ്പരാഗതമോ ആഡംബരപൂർണമായ സോളിറ്റയറോ തിരഞ്ഞെടുക്കുന്നതിന് പകരം പോർട്രയറ്റ് കട്ട് ഡയമണ്ടുകൾ ഉപയോഗിച്ച് നിർമിച്ച മോതിരമാണ് സാമന്തയ്ക്ക് രാജ് സമ്മാനിച്ചത്.
നടുവിൽ ഒരു വലിയ വജ്രവും അതിന് ചുറ്റും ദളങ്ങൾ പോലെ ഘടിപ്പിച്ച ചെറിയ വജ്രങ്ങളുമാണ് ഈ മോതിരത്തിന്റെ പ്രത്യേകത. ഏകദേശം ഒന്നരക്കോടി രൂപ വിലവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
വിദഗ്ധമായി കട്ട് ചെയ്ത വജ്രങ്ങൾ…
നാല് വശവും ഒരേ രീതിയിൽ കൂർത്തതാണ് ഈ ഡയമണ്ട്. ഈ വജ്രങ്ങൾ പ്രത്യേകം കട്ട് ചെയ്തെടുത്തതാണ്. ഉയർന്ന പരിശീലനം ലഭിച്ച വിദഗ്ധർക്ക് മാത്രമാണ് ഇത്തരം ഡയമണ്ടുകൾ കട്ട് ചെയ്യാൻ സാധിക്കുക.
ഗ്രീസിലെ ഏഥൻസിൽ നിന്നുള്ള ആഭരണ നിർമാതാവാണ് സാമന്തയുടെ വിവാഹമോതിരം നിർമിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തിങ്കളാഴ്ച രാവിലെ വിവാഹം…
തിങ്കളാഴ്ച രാവിലെയാണ് നടിയുടെയും സംവിധായകൻ രാജ് നിദിമോരുവിന്റെയും വിവാഹം നടന്നത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സാദൃശ്യമായ ചടങ്ങായിരുന്നു അത്.
വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആരാധകരിൽ നിന്ന് അനേകം ആശംസകളാണ് ദമ്പതികൾക്ക് ലഭിക്കുന്നത്. സാമന്തയുടെ വിവാഹമോതിരത്തിന്റെ വില അറിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചയും ഉണ്ടായിട്ടുണ്ട്.




















































