വാഷിംഗ്ടൺ | 06, ജനുവരി | 2026
അടുത്ത 30 ദിവസത്തേക്ക് വെനസ്വേലയിൽ പുതിയ തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. വെനസ്വേലയുടെ ആത്യന്തിക ചുമതല വഹിക്കുന്നത് താനാണെന്നും ട്രംപ് പറഞ്ഞു. അതേസമയം അമേരിക്കയുടെ സുരക്ഷയ്ക്ക് ഡെന്മാർക്കിന്റെ ഉടമസ്ഥതയിലുള്ള സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡ് അമേരിക്കയ്ക്ക് വേണമെന്നും ട്രംപ് ആവശ്യമുന്നയിച്ചു.
വെനസ്വേലയിൽ നടത്തിയ കടന്നുകയറ്റത്തിന് പിന്നാലെ മറ്റ് രാജ്യങ്ങളേയും ഭീഷണിപ്പെടുത്തി ട്രംപ് രംഗത്തെത്തിയിരുന്നു. വെറും ഒരു മണിക്കൂറിനിടെയാണ് ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങൾക്കെതിരെ പുതിയ ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയത്. വെനസ്വേലയിലേക്ക് കടന്നുകയറിയ യുഎസ് സൈന്യം പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി ന്യൂയോർക്കിൽ എത്തിച്ച സംഭവത്തിന് പിന്നാലെയാണ് ട്രംപ് പുതിയ വെല്ലുവിളികളുമായി രംഗത്തെത്തിയത്.
ഇന്ത്യയ്ക്കെതിരെ വീണ്ടും നികുതി ഭീഷണി
ഇന്ത്യയ്ക്കെതിരെ വീണ്ടും നികുതി ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ വ്യാപാര-ഊർജ താൽപര്യങ്ങൾക്കനുസരിച്ച് ഇന്ത്യ നീങ്ങിയില്ലെങ്കിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ മേൽ അതിവേഗത്തിൽ അധിക നികുതി ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളിലുള്ള അതൃപ്തി തന്നെയാണ് വീണ്ടും നികുതി ഭീഷണിക്ക് പിന്നിൽ. റഷ്യൻ എണ്ണയെച്ചൊല്ലി തന്നെയാണ് ഇന്ത്യയ്ക്കുമേൽ ട്രംപിന്റെ പുതിയ ഭീഷണി. ഇനിയും റഷ്യൻ എണ്ണ വാങ്ങുന്നത് തുടരാനാണ് തീരുമാനമെങ്കിൽ കൂടുതൽ ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.
മഡുറോയെ പിടികൂടിയതോടെ വെനസ്വേലയുടെ ഭരണം യുഎസ് നിയന്ത്രിക്കുമെന്ന സൂചനകളാണ് ട്രംപിന്റെ പ്രസ്താവനകളിൽ നിന്ന് ലഭിക്കുന്നത്. അടുത്ത ഒരു മാസത്തേക്ക് തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന പ്രഖ്യാപനം അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.
ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള ആഗ്രഹം പുതുക്കിയതും അന്താരാഷ്ട്ര സമൂഹത്തിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡ് അമേരിക്കയുടെ സുരക്ഷയ്ക്ക് ആവശ്യമാണെന്നാണ് ട്രംപ് വാദം.
content Highlights
– Trump claims ultimate responsibility for Venezuela
– Says no new elections in Venezuela for next 30 days
– Demands Greenland for US security interests
– Threatens six countries including India after Maduro capture
– Warns India of rapid tariff increase over Russian oil imports
– US troops captured Maduro and wife, brought to New York
– International law concerns raised over Venezuela statements
– Greenland demand raises diplomatic tensions with Denmark
– Trade and energy interests cited for India threats
– Trump consolidates control narrative over Venezuela




















































