പെരുമ്പാവൂർ | ജനുവരി | 07, 2026
പെരുമ്പാവൂർ കൂവപ്പടി മാരിയമ്മൻ കോവിലിലെ അമ്മൻകുടം ഉത്സവം ഭക്തിനിർഭരമായ മഞ്ഞൾ നീരാട്ടോടെ സമാപിച്ചു. ഉത്സവത്തിന്റെ സമാപന ദിനമായ ചൊവ്വാഴ്ച വൈകുന്നേരമാണ് ക്ഷേത്രമുറ്റത്ത് അപൂർവ്വമായ ഈ ചടങ്ങുകൾ നടന്നത്. വലിയ വട്ടച്ചെമ്പുകളിൽ മഞ്ഞളിട്ട് തിളപ്പിച്ച വെള്ളം ആര്യവേപ്പില ഉപയോഗിച്ച് സ്വന്തം ശരീരത്തിലേക്ക് തളിക്കുന്ന ചടങ്ങിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.
കഴിഞ്ഞ ദിവസം നടന്ന അഗ്നിപ്രവേശത്തിന് പിന്നാലെയാണ് മഞ്ഞൾ നീരാട്ട് നടന്നത്. വാണിക വൈശ്യ ഭക്തസംഘത്തിലെ ആചാര്യന്മാരും വ്രതമെടുത്ത ഭക്തരും ചടങ്ങുകൾക്ക് നേതൃത്വം നൽകി. തമിഴ് പാരമ്പര്യത്തിലൂന്നിയ നാഗസ്വരം, തവിൽ, പമ്പ തുടങ്ങിയ വാദ്യമേളങ്ങളുടെയും നയ്യാണ്ടി മേളത്തിന്റെയും അകമ്പടിയോടെയാണ് ചടങ്ങുകൾ അരങ്ങേറിയത്. ഇനി വരും ദിവസങ്ങളിൽ ക്ഷേത്രനട അടച്ചിടും. ജനുവരി 13-ന് രാവിലെ നട തുറക്കുന്നതോടെ വീണ്ടും ദർശന സൗകര്യമുണ്ടാകും. അന്നേ ദിവസം രാത്രി 9 മണിക്ക് ഗുരുതിയോടെ ഉത്സവ ചടങ്ങുകൾ പൂർണ്ണമാകും.
Content Highlights
The annual Ammankudam festival at Koovappady Mariamman Kovil concluded.
Devotees participated in the traditional ‘Manjal Neerattu’ ritual.
Ritual involved sprinkling boiling turmeric water with neem leaves.
Agni Pravesham was performed by temple authorities and devotees earlier.
The temple will reopen on the 13th for the final ‘Guruthi’ ritual.




















































