വാഷിംഗ്ടൺ | 21, മാർച്ച് | 2026
ഇറാനെതിരായ സൈനിക നടപടികൾ അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൈനിക നീക്കത്തിലൂടെ ലക്ഷ്യം വെച്ച കാര്യങ്ങളെല്ലാം പൂർത്തിയായെന്നും ഇറാന്റെ ഭീഷണി ഫലപ്രദമായി തടയാൻ കഴിഞ്ഞെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഇനി മുതൽ അത് ഉപയോഗിക്കുന്ന രാജ്യങ്ങൾ തന്നെ ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ മിസൈലുകൾ, ലോഞ്ചറുകൾ ഉൾപ്പെടെയുള്ള ആയുധശേഖരവും പ്രതിരോധ സംവിധാനങ്ങളും തകർക്കാൻ സാധിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാൻ ഇനി ഒരിക്കലും ആണവായുധ നിർമ്മാണത്തിന്റെ അടുത്തേക്ക് എത്തില്ലെന്ന് ഉറപ്പാക്കിയതായും, ഇസ്രായേൽ, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ സഖ്യരാജ്യങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്കിൽ നിന്ന് യു.എസ് പിൻവാങ്ങുന്നു:
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷാ ചുമതലയിൽ നിന്ന് അമേരിക്ക പിന്മാറുന്നതായാണ് ട്രംപിന്റെ പോസ്റ്റ് നൽകുന്ന സൂചന. “അമേരിക്ക ഈ കടലിടുക്ക് ഉപയോഗിക്കുന്നില്ല. അതിനാൽ ഇത് ഉപയോഗിക്കുന്ന രാജ്യങ്ങൾ തന്നെ സുരക്ഷ ഉറപ്പാക്കണം. ആവശ്യമെങ്കിൽ സഹായം നൽകാം, പക്ഷേ ഇനി ഇറാന്റെ ഭീഷണി നിലനിൽക്കുമെന്ന് തോന്നുന്നില്ല,” ട്രംപ് വ്യക്തമാക്കി.
എണ്ണ വിപണിയിലെ മാറ്റങ്ങൾ:
യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്ന സാഹചര്യത്തിൽ, ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം അമേരിക്ക താൽക്കാലികമായി നീക്കി. നിലവിൽ കപ്പലുകളിലുള്ള 140 ദശലക്ഷം ബാരൽ എണ്ണ വിപണിയിലെത്തുന്നതോടെ വില നിയന്ത്രിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ വസ്‌തുതകളുടെ അടിസ്ഥാനത്തിൽ പുതിയ വാങ്ങലുകൾക്കോ ഉൽപ്പാദനത്തിനോ ഇറാനെ അനുവദിക്കില്ലെന്നും ഈ വിൽപനയിൽ നിന്ന് ഇറാന് സാമ്പത്തിക ലാഭമുണ്ടാകില്ലെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കി.
അമേരിക്ക ഏകപക്ഷീയമായി പിന്മാറിയാലും ഇസ്രായേൽ ആക്രമണം തുടരുമോ എന്നതിനെ ആശ്രയിച്ചിരിക്കും യുദ്ധത്തിന്റെ ഭാവി. ഗൾഫ് മേഖലയിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ സാഹചര്യം ഇപ്പോഴും സങ്കീർണ്ണമായി തുടരുകയാണ്.
Content Highlights…
US President Donald Trump signals an end to military action in Iran, claiming key objectives are met.
Claims Iran’s missile launchers, defense systems, and nuclear potential are neutralized.
Trump urges countries using the Strait of Hormuz to take responsibility for its security.
US temporarily lifts sanctions on Iranian oil currently in transit to stabilize global oil prices.
Treasury Secretary Scott Bessent clarifies that Iran will not profit financially from these oil sal




















































