കോഴിക്കോട് | 03, ജനുവരി | 2026
നിയമസഭ തെരഞ്ഞെടുപ്പിൽ ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ടെന്ന് പാണക്കാട് സാദിഖ് അലി തങ്ങൾ. മുന്നണി യോഗത്തിൽ അക്കാര്യം പറയുമെന്നും കോട്ടയം അടക്കമുള്ള ജില്ലകളിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു. അതേസമയം കേരള കോൺഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിൽ എത്തിക്കാനുള്ള നീക്കം തുടരുന്നുവെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.
കേരള കോൺഗ്രസിന്റെ മനസ്സ് യുഡിഎഫിനൊപ്പമാണെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി. “മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ. ലീഗിന് നിർദേശമില്ല. ചില സീറ്റുകൾ വെച്ചു മാറണം എന്ന ആഗ്രഹം അണികൾക്കുണ്ട്. ഈ കാര്യം ചർച്ചയിൽ മുന്നോട്ട് വെക്കും,” സാദിഖലി തങ്ങൾ പറഞ്ഞു.
സിറ്റിംഗ് എംഎൽഎമാർ എല്ലാവരും മത്സരിക്കുമെന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും ഇത്തവണ വനിതാ സ്ഥാനാർത്ഥി ഉണ്ടാകുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് കൂടുതൽ സീറ്റുകൾക്കുള്ള ആവശ്യമെന്നാണ് സൂചന. മലപ്പുറം, കോഴിക്കോട് ജില്ലകൾക്ക് പുറമേ കോട്ടയം ഉൾപ്പെടെയുള്ള മധ്യകേരളത്തിലും സാന്നിധ്യം ഉറപ്പിക്കാനാണ് മുസ്ലിം ലീഗിന്റെ ശ്രമം.
യുഡിഎഫിൽ സീറ്റ് വിഹിതത്തെച്ചൊല്ലിയുള്ള ചർച്ചകൾ രൂക്ഷമാകുമെന്നാണ് പ്രതീക്ഷ. കോൺഗ്രസും മറ്റ് ഘടകകക്ഷികളും സീറ്റുകൾ നഷ്ടപ്പെടുത്താൻ തയ്യാറാകണമെന്നാണ് ലീഗിന്റെ നിലപാട്.
കേരള കോൺഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് മടങ്ങിയാൽ സീറ്റ് വിഹിത സമവാക്യത്തിൽ കൂടുതൽ സങ്കീർണത ഉണ്ടാകും. എങ്കിലും മുന്നണി ഐക്യം നിലനിർത്താനാണ് എല്ലാ കക്ഷികളും ആഗ്രഹിക്കുന്നത്.
Content Highlights
Muslim League demands more seats for Assembly elections
Sadiq Ali Thangal says League deserves additional constituencies
Wants to contest in Kottayam and other districts
Efforts continue to bring Kerala Congress M faction to UDF
Women candidates will be fielded this time
Not all sitting MLAs may contest again
No suggestions on CM candidate, says Sadiq Ali




















































