കൊച്ചി | 20, ഫെബ്രുവരി | 2026
യഥാർത്ഥ വസ്തുതകളെ വളച്ചൊടിച്ചും വിദ്വേഷം പടർത്തുന്ന രീതിയിലും നിർമ്മിക്കപ്പെടുന്ന സിനിമകൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് റാപ്പർ വേടൻ. വിവാദ ചിത്രമായ ‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിനെതിരെയാണ് താരം രംഗത്തെത്തിയത്. ഇത്രയധികം വെറുപ്പോടെ ഒരു സിനിമ നിർമ്മിക്കാൻ സാധിക്കുന്നവർക്ക് ഭാവിയിൽ മനുഷ്യരോട് എന്തും ചെയ്യാൻ മടിയുണ്ടാവില്ലെന്ന് വേടൻ ആശങ്ക പ്രകടിപ്പിച്ചു.
”ഇത്രയും വെറുപ്പോടെ ഒരു സിനിമ ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ, ഇത്രയും ദേഷ്യം നമ്മളോട് കാണിക്കാൻ പറ്റുന്നുണ്ടെങ്കിൽ, ഭാവിയിൽ അവർക്ക് നമ്മുടെ ദേഹത്ത് എന്തൊക്കെ ചെയ്യാൻ പറ്റും?” എന്ന് അദ്ദേഹം ചോദിച്ചു. സൗഹൃദത്തിലും സമാധാനത്തിലും കഴിയുന്ന കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും ഉണ്ടായപ്പോൾ ജാതിയും മതവും നോക്കാതെ ഒരുമിച്ച് നിന്നവരാണ് നമ്മൾ. അപ്പോഴൊന്നും കാണാത്ത വിദ്വേഷമാണ് ഇപ്പോൾ ബോധപൂർവ്വം ചിലർ സിനിമകളിലൂടെ പടർത്താൻ ശ്രമിക്കുന്നത്. സുരക്ഷിതനായി വീട്ടിലിരുന്ന് പാട്ടുപാടി പണമുണ്ടാക്കാൻ എനിക്കും അറിയാം. പക്ഷേ, ചുറ്റുമുള്ളവർ തന്റെ സഹമനുഷ്യരാണെന്ന ബോധ്യമുള്ളത് കൊണ്ടാണ് ഇത്തരം അനീതികൾക്കെതിരെ സംസാരിക്കുന്നതെന്നും വേടൻ വ്യക്തമാക്കി. തന്റെ ഒരു പ്രകടനത്തിനിടെയായിരുന്നു താരത്തിന്റെ ഈ വൈകാരികമായ പ്രതികരണം.
Content Highlights
- Rapper Vedan slams ‘The Kerala Story 2’ for spreading hatred and misinformation.
- Expresses concern over how cinema is being used as a tool for communal polarization.
- Reminds of Kerala’s unity during natural disasters and challenges.
- Emphasizes the responsibility of artists to speak out against social injustices.


















































