തിരുവനന്തപുരം | 05, ജനുവരി | 2026
തൊണ്ടിമുതൽ തിരിമറി കേസിലെ കോടതി വിധിക്ക് പിന്നാലെ എംഎൽഎ ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാർ കൗൺസിൽ. വിഷയം ബാർ കൗൺസിൽ അച്ചടക്ക സമിതി പരിശോധിക്കും. മൂന്നംഗ സമിതി ഈ മാസം ഒമ്പതിനാണ് വിഷയം പരിഗണിക്കുക. ആന്റണി രാജുവിന് ബാർ കൗൺസിൽ നോട്ടീസ് നൽകും.
വിശദമായ വാദം കേട്ട ശേഷം നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ആന്റണി രാജുവിന്റെ നടപടി നാണക്കേടെന്ന് ബാർ കൗൺസിൽ വ്യക്തമാക്കി. അതേസമയം അയോഗ്യത വിജ്ഞാപനം നിയമസഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്നതിന് മുമ്പ് രാജിവയ്ക്കാനാണ് ആന്റണി രാജുവിന്റെ നീക്കം. സ്പീക്കറെ നേരിൽ കണ്ട് രാജി കത്ത് കൈമാറുകയോ ഇമെയിൽ ആയി അയച്ചു നൽകുകയോ ചെയ്തേക്കും.
വിധി പുറപ്പെടുവിച്ച നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി അപ്പീൽ നൽകാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഉടൻ അപ്പീൽ സമർപ്പിക്കാനാണ് നീക്കം. അതേസമയം ആന്റണി രാജു മേൽക്കോടതിയിൽ പോയി അയോഗ്യത നീക്കിയാലും ആന്റണി രാജുവിനെ മത്സരിപ്പിക്കുന്നത് ഗുണകരമാകില്ലെന്നാണ് സിപിഐ വിലയിരുത്തൽ.
തൊണ്ടിമുതൽ തിരിമറി കേസിൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവിയിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. സീറ്റ് സിപിഐഎം ഏറ്റെടുക്കുകയോ കേരള കോൺഗ്രസിന് നൽകുകയോ ചെയ്തേക്കുമെന്ന് സൂചനകളുണ്ട്.
Content Highlights
Bar Council initiates disciplinary action against Antony Raju
Three-member disciplinary committee to consider case on January 9
Bar Council to issue notice to Antony Raju
Council calls Antony Raju’s conduct disgraceful
MLA planning to resign before disqualification notice
May meet Speaker personally or send resignation via email
Court gave one month for appeal in Thondimuthal case
CPI assesses fielding Antony Raju again would not be beneficial
Seat may be taken by CPM or given to Kerala Congress




















































