പാലക്കാട് | 01, ജനുവരി | 2026
പാലക്കാട് വാഹനാപകടത്തിൽ സുഹൃത്തുക്കളായ യുവാക്കൾക്ക് ദാരുണാന്ത്യം. കുന്നത്തൂർമേട് സ്വദേശി രമേഷ്, കൊടുമ്പ് സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം നടന്നത്. ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. ഓട്ടോറിക്ഷയിൽ ഇടിച്ച് ബൈക്ക് മറിയുകയും ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയുമായിരുന്നു.
അപകടത്തെ തുടർന്ന് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlights
Two friends died in bike accident in Palakkad
Bike collided with autorickshaw while overtaking
Ramesh from Kunnathurmeda and Manoj from Kodumbu killed
Both died on spot in evening accident
Bodies shifted to district hospital
Permalink: palakkad-bike-accident-two-friends-dead-autorickshaw-collision




















































