കുറുപ്പംപടി | 07, ജനുവരി | 2026
അശമന്നൂർ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 14-ാം വാർഷിക പൊതുയോഗം സൊസൈറ്റി ഹാളിൽ വച്ച് നടന്നു. വൈസ് പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ സൊസൈറ്റി പ്രസിഡന്റ് എൻ എം സലിം യോഗം ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി കെ എൻ അനിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും കണക്കും പൊതുയോഗം അംഗീകരിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ ജിൻസൺ ലൂയിസ്, സി വി മുഹമ്മദ്, ജിമ്മി ജോസഫ്, സുബൈദ പരീത്, എൽബി ഐസക്, എൻ എം നൗഷാദ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
സൊസൈറ്റിയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളും സാമ്പത്തിക നിലയും അവലോകനം ചെയ്യുകയും വരുംവർഷത്തേക്കുള്ള പദ്ധതികൾ ചർച്ച ചെയ്യുകയും ചെയ്ത യോഗത്തിൽ അംഗങ്ങൾ പങ്കെടുത്തു.
Content Highlights:
Ashamannur Agricultural Improvement Co-operative Society holds 14th annual general meeting
Vice President Binoy Chempakashery presides
President NM Salim inaugurates meeting
Secretary KN Anil presents activity report and accounts
Reports approved by general body
Director Board members participate and speak
Members discuss past year activities and future plans




















































